മിമിക്രി രംഗത്തു നിന്നും വെള്ളിത്തിരയിൽ എത്തി മലയാളികളുടെ പ്രിയതാരമായി മാറിയാളാണ് ജയറാം. പദ്മരാജൻ സംവിധാനം ചെയ്ത ‘അപരൻ’എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രേക്ഷക മനസ്സിൽ ഇടം നേടി പിന്നീട് ഇങ്ങോട്ട് ഓരോ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് ജയറാം. മിമിക്രിയിലൂടെ സദസ്സിനെ മുഴുവൻ കയ്യിലെടുക്കുന്ന ജയറാമിനെ നാം പലപ്പോഴും കാണാറുണ്ട്. ഇത്തരത്തിൽ ജയറാമിന്റെ മാസ്റ്റർ പീസുകളിൽ ഒന്നാണ് പ്രേം നസീറിനെ അനുകരിക്കുക എന്നത്. എല്ല വേദികളിലും നടൻ പ്രേം നസീറിനെ അനുകരിക്കാറുമുണ്ട്. ഇപ്പോഴിതാ നടി ഷീലയ്ക്ക് ഒപ്പമുള്ളൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.
View this post on Instagram
ഒരു ഫ്ളൈറ്റ് യാത്രയ്ക്കിടെ ആണ് ഷീലയ്ക്ക് ഒപ്പം നടൻ പ്രേം നസീറിനെ അനുകരിക്കുന്നത്. “ഞാൻ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്, സുഖമാണോ?” എന്നാണ് പ്രേംനസീറിന്റെ അനുകരിച്ച് ജയറാം പറയുന്നത്. ജയറാമിന്റെ മിമിക്രി കേട്ട് ചിരിക്കുന്ന ഷീലയെയും വീഡിയോയിൽ കാണാം.
വീഡിയോ കണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്. ‘ജയറാമേട്ട മനസിനക്കരയിലേക്ക് കൊണ്ടുപോയി, നിങ്ങളൊക്കെയാണ് ജയേട്ടാ അദ്ദേഹത്തിനെ ഇപ്പഴും നിത്യഹരിത നായകനായി നിലനിർത്തുന്നത്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.