• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഹലോ ആർ യൂ KSEB?'; കെഎസ്‌ഇബിയില്‍ വിളിച്ച്‌ ഇംഗ്ലീഷില്‍ ചീത്ത പറഞ്ഞ് ജയസൂര്യ

'ഹലോ ആർ യൂ KSEB?'; കെഎസ്‌ഇബിയില്‍ വിളിച്ച്‌ ഇംഗ്ലീഷില്‍ ചീത്ത പറഞ്ഞ് ജയസൂര്യ

രസകരമായ ടിക്ടോക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നടന്‍ ജയസൂര്യ

jayasurya

jayasurya

  • Share this:
    ലോക്ഡൗണ്‍ കാലത്ത് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും വീട്ടില്‍ തന്നെയാണ്. നേരംപോക്കിനായി പലര്‍ക്കും പല വഴികളാണ്. നേരംപോക്ക് വിശേഷങ്ങളുമായി താരങ്ങളെല്ലാം സോഷ്യല്‍ മീഡിയകളിലും സജീവമാണ്. ഇപ്പോൾ ഇതാ ഒരു രസകരമായ ടിക്ടോക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യ.

    മകന്‍ അദ്വൈതിന്റെ ടിക്ടോക് അക്കൗണ്ടിലൂടെയാണ് ജയസൂര്യ ഈ രസകരമായ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി.യിലേയ്ക്ക് വിളിച്ച്‌ ഇംഗ്ലീഷില്‍ ചീത്ത പറയുന്നതായുള്ള ജയസൂര്യയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൊറോണ കാലത്ത് വന്‍തുക ഇലക്‌ട്രിസിറ്റി ബില്‍ വന്നതിന്റെ കാരണം ചോദിച്ച്‌ വിളിക്കുകയാണ് താരം.
    TRENDING:COVID 19| പ്രവാസികള്‍ മടങ്ങിയെത്തുന്നു; കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി [NEWS]യുഎഇയില്‍ ജനവാസ മേഖലയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നി ബാധ [NEWS]അച്ഛനും ചേട്ടനും മാത്രമല്ല; ആക്ഷനിൽ ഒരു കൈനോക്കി വിസ്മയയും; വീഡിയോ വൈറൽ [NEWS]
    താരം ശരിക്കും കെഎസ്ഇബിയിലേക്ക് വിളിച്ചോ എന്നുള്ള സംശയവും വീഡിയോ കണ്ട ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ ലോക്ഡൗൺ കാലത്തെ നേരംപോക്കിനായി ആരാധകര്‍ക്കായി ഒരു ടിക്ടോക് വീഡിയോ ചെയ്തതാണ് അച്ഛനും മകനും ചേർന്ന്.
    Published by:user_49
    First published: