നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Jayasurya | 'കൊച്ചിന് സ്‌കൂളില്‍ കൊണ്ട് പോകാന്‍ ഉണ്ടാക്കിയതാ...കൊറച്ച് മോനും കഴിച്ചോ'; വൈറലായി ജയസൂര്യയുടെ പോസ്റ്റ്‌

    Jayasurya | 'കൊച്ചിന് സ്‌കൂളില്‍ കൊണ്ട് പോകാന്‍ ഉണ്ടാക്കിയതാ...കൊറച്ച് മോനും കഴിച്ചോ'; വൈറലായി ജയസൂര്യയുടെ പോസ്റ്റ്‌

    വാഗമണ്ണില്‍ ചിത്രീകരണത്തിനായി പോകുമ്പോള്‍ പതിവായി കയറാറുള്ള കടയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്

    • Share this:
      വാഗമണ്ണില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് എത്തിയതാരുന്നു ജയസൂര്യ. വാഗമണ്ണില്‍ ഷൂട്ടിംഗിന് എത്തിയാല്‍ സ്ഥിരമായി കേരാറുള്ള ചെറിയ ഹോട്ടല്‍ അവിടുന്നു ഭക്ഷണം കഴിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം.

      'ഇവിടത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ. കുറച്ച് മോനും കഴിച്ചോ'. എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം ജയസൂര്യ കുറിച്ചത്.

      വാഗമണ്ണില്‍ ചിത്രീകരണത്തിനായി പോകുമ്പോള്‍ പതിവായി കയറാറുള്ള കടയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

      ഒരു ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനുവേണ്ടി ഹോട്ടലില്‍ കയറിയപ്പോള്‍ 'എന്നാ ഉണ്ടടാ ഉവ്വേ' എന്ന് ചോദിച്ച് കോട്ടയം ശൈലിയില്‍ ജയസൂര്യയെ സ്വീകരിച്ചിരുത്തിയ അമ്മ ഇഡ്്ഢലിയും സാമ്പാറും വിളമ്പി. അതിനൊപ്പം വീട്ടിലെ ആവശ്യത്തിനായി വച്ച ബീഫ് കറിയും അവര്‍ ജയസൂര്യയ്ക്കു വിളമ്പിയിരുന്നു.




      അമ്മയുടെ കൊച്ചുമക്കളെയും തനിക്കൊപ്പമിരുത്തി ഭക്ഷണം കഴിപ്പിച്ച ശേഷമാണ് താരം മടങ്ങിയത്.

      നവാഗതനായ അഭിജിത്ത് സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂതറി'ന്റെ ചിത്രീകരണത്തിനായാണ് ജയൂസര്യ വാഗമണ്ണില്‍ എത്തിയത്. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

      Also Read - ജയസൂര്യയുടെ 'ജോൺ ലൂഥർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

      ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ് നിര്‍വഹിക്കുന്നത്. സഹനിര്‍മ്മാണം- ക്രിസ്റ്റീന തോമസ്. സംഗീതം- ഷാന്‍ റഹ്‌മാന്‍, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി. മേനോന്‍, കലാസംവിധാനം- അജയ് മങ്ങാട്, മേക്കപ്പ്- ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ്- നവീന്‍ മുരളി, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, പരസ്യകല- ആനന്ദ് രാജേന്ദ്രന്‍, വിതരണം- സെഞ്ച്വറി റിലീസ്, വാര്‍ത്താ- പ്രചരണം എ.എസ്. ദിനേശ്.

      രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി'യാണ് ജയസൂര്യയുടെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. പ്രജേഷ് സെന്നിന്റെ തന്നെ 'മേരി ആവാസ് സുനോ', രഞ്ജിത്ത് ശങ്കറിന്റെ 'സണ്ണി', നാദിര്‍ഷയുടെ 'ഈശോ', മിഥുന്‍ മാനുവല്‍ തോമസിന്റെ 'ആട് 3', റോജിന്‍ തോമസിന്റെ 'കത്തനാര്‍' തുടങ്ങി ചിത്രങ്ങളാണ് ജയസൂര്യയുടേതായി ഇനി വരാനുള്ളത്.
      Published by:Karthika M
      First published:
      )}