ജയസൂര്യ (Jayasurya) നായകനാകുന്ന പുതിയ ചിത്രമാണ് 'ജോണ്‍ ലൂതര്‍'. (John Luther) അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'ജോണ്‍ ലൂതര്‍' ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മെയ് 27ന് ആണ് ചിത്രം പുറത്തിറങ്ങുക. ജയസൂര്യയ്ക്കൊപ്പം ദീപക് പറമ്പോല്‍, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജന്, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂര്‍, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് അടക്കം ഒരു കൂട്ടം താരനിരയും ചിത്രത്തിലുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍, ജോണ്‍ ലൂഥറിന്റെ ലോകത്തെയും അദ്ദേഹത്തിന്റെ കുറ്റാന്വേഷണ യാത്രയെയും സൂചിപ്പിക്കുന്നതായിരുന്നു. അറുപത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി യൂട്യൂബില്‍ തരംഗമായി മാറിയ ട്രെയിലറിന് സിനിമ ആസ്വാദകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.
കോ പ്രൊഡ്യുസര്‍- ക്രിസ്റ്റീന തോമസ്സ്, സംഗീതം- ഷാന്‍ റഹ്മാന്, എഡിറ്റിംങ്-പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രവീണ്‍ ബി. മേനോന്, കല-അജയ് മങ്ങാട്, മേക്കപ്പ്- ലിബിന് മോഹനന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ജയസൂര്യ കോസ്റ്റ്യൂം- സരിത ജയസൂര്യ, സ്റ്റില്‍സ്- നവീന്‍ മുരളി, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍, ആക്ഷന്‍- ഫീനിക്സ് പ്രഭു, പരസ്യകല- ആനന്ദ് രാജേന്ദ്രന്,
വിതരണം- സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.