• HOME
  • »
  • NEWS
  • »
  • film
  • »
  • 'മേരി ആവാസ് സുനോയില്‍.. ഞാന്‍ ആര്‍ജെ ശങ്കര്‍', തകര്‍ത്തഭിനയിച്ച് ജയസൂര്യയും മഞ്ജുവും; പുതിയ ടീസർ പുറത്ത്

'മേരി ആവാസ് സുനോയില്‍.. ഞാന്‍ ആര്‍ജെ ശങ്കര്‍', തകര്‍ത്തഭിനയിച്ച് ജയസൂര്യയും മഞ്ജുവും; പുതിയ ടീസർ പുറത്ത്

ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'മേരി ആവാസ് സുനോ'.

  • Share this:
    മഞ്ജുവാര്യരും (Manju Warrier) ജയസൂര്യയും(Jayasurya) ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയില്‍ ശ്രദ്ധനേടിയ ചിത്രം മേരി ആവാസ് സുനോയുടെ(Meri Awas Suno) പുതിയ ടീസര്‍ പുറത്ത്.

    എഫ്എം സ്റ്റേഷനിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തു വന്ന, പുതിയ ടീസറും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. വളരെ എനര്‍ജറ്റിക്കായി ജയസൂര്യക്കൊപ്പം മത്സരിച്ചഭിനയിക്കുന്ന മഞ്ജുവാര്യരെയും ടീസറില്‍ കാണാം. ശിവദയാണ് മറ്റൊരു നായിക. അതിഥി താരമായി സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. മെയ് 13ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുക.

    ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'മേരി ആവാസ് സുനോ'. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്. 'മേരി ആവാസ് സുനോയില്‍' റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രം ഡോക്ടറാണ്.

    എം. ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. കൃഷ്ണചന്ദ്രന്‍, ഹരിചരണ്‍, ആന്‍ ആമി, സന്തോഷ് കേശവ്, ജിതിന്‍രാജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് മ്യൂസിക് പാര്‍ട്ണര്‍. അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. നേരത്തെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ആസ്വാദക പ്രശംസ നേടിയിരുന്നു.

    ഛായാഗ്രഹണം- വിനോദ് ഇല്ലംപള്ളി. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി. സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍, മാസ്റ്റര്‍ അര്‍ചിത് അഭിലാഷ്, ആര്‍ദ്ര അഭിലാഷ് എന്നിവരും അഭിനയിച്ചിരിക്കുന്നു.



    ഹിപ്പോ പ്രൈം മീഡിയ ആന്റ് നെറ്റ് വര്‍ക്ക് ആണ് ഇന്റര്‍നാഷണല്‍ വിതരണം. ആന്‍ സരിഗ, വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. എഡിറ്റിങ്- ബിജിത് ബാല, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ എന്‍.എം., ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, മേക്കപ്പ്- പ്രദീപ് രംഗന്‍, കിരണ്‍ രാജ്, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ; സൗണ്ട് ഡിസൈന്‍ - അരുണ വര്‍മ, പശ്ചാത്തലസംഗീതം- യാക്‌സണ്‍ ഗ്യാരി പെരേര, നേഹ നായര്‍, വിഎഫ്എക്‌സ്- നിഥിന്‍ റാം, ഡിഐ- മോക്ഷ പോസ്റ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍, ഡയറക്ടേഴ്‌സ് അസിസ്റ്റന്റ് എം. കുഞ്ഞാപ്പ, സ്‌ക്രിപ്റ്റ് അസോസിയേറ്റ് - വിനിത വേണു, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി, പി.ആര്‍.ഒ. - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിസൈന്‍- താമിര്‍ ഓകെ.
    Published by:Jayashankar Av
    First published: