• HOME
 • »
 • NEWS
 • »
 • film
 • »
 • Drishyam 2 | 'ആ ഇരുണ്ട നാളുകളിലേക്ക് തള്ളിയിടരുത്'; തെലുങ്ക് 'ദൃശ്യം 2'ടീസര്‍ പുറത്ത്

Drishyam 2 | 'ആ ഇരുണ്ട നാളുകളിലേക്ക് തള്ളിയിടരുത്'; തെലുങ്ക് 'ദൃശ്യം 2'ടീസര്‍ പുറത്ത്

ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ 25 ചിത്രം പുറത്തിറങ്ങും

 • Share this:
  ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം 2' (Drishyam 2) തെലുങ്ക് പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി.വെങ്കിടേഷാണ്(Venkatesh) ചിത്രത്തില്‍ നായക വേഷത്തില്‍ അഭിനയിക്കുന്നത്.ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ 25 ചിത്രം പുറത്തിറങ്ങും.

  മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയായി വെങ്കിടേഷ് എത്തുമ്പോള്‍ റാണിയായി മീനയും അനുമോള്‍ ആയി എസ്തറുമാണ് അഭിനയിക്കുന്നത്.

  ആശിര്‍വാദ് സിനിമാസ്, സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്കുമാര്‍ തീയേറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.  Shah Rukh Khan| വിശ്വസ്തനായ സ്വന്തം ബോഡിഗാർഡിനെ മകന് നൽകി ഷാരൂഖ് ഖാൻ; ആര്യൻ ഖാന്റെ സുരക്ഷയ്ക്ക് മുൻഗണന

  ജീവിതത്തിൽ ഏറ്റവും കഠിനമായ കാലമായിരുന്നു ബോളിവുഡ് (Bollywood) കിംഗ് ഷാരൂഖ് ഖാനും (Shah Rukh Khan) ഭാര്യ ഗൗരി ഖാനും(Gauri Khan) കടന്നു പോയത്. മൂത്ത മകൻ ആര്യൻ ഖാൻ (Aryan Khan) ലഹരിമരുന്ന് കേസിൽ (Aryan Khan drug case) ഒരു മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നു. പുറത്തിറങ്ങിയ ആര്യൻ ഖാന്റെ സുരക്ഷ കൂടുതൽ ഉറപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഷാരൂഖ് ഖാൻ.

  ആര്യൻ ഖാൻ ജയിൽ മോചിതനായി പുറത്തു വന്നെങ്കിലും കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആഴ്ച്ചയിലൊരിക്കൽ എൻസിബി ഓഫീസിലെത്തി ഒപ്പിടണം എന്നതടക്കമുള്ളതാണ് വ്യവസ്ഥകൾ. മകനെ നാർകോടിക്സ് ബ്യൂറോ പിടികൂടിയെന്ന വാർത്ത അറിഞ്ഞ ഉടൻ തന്നെ വിദേശത്തു നിന്ന് ഷൂട്ടിംഗ് നിർത്തി ഷാരൂഖ് മുംബൈയിൽ എത്തിയിരുന്നു.

  നിരവധി പ്രൊജക്ടുകളാണ് ഷാരൂഖ് ഖാന്റെ അഭാവം മൂലം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. സിനിമാ ഷൂട്ടിങ് പുനരാരംഭിക്കുന്നതിന് മുമ്പ് ആര്യൻ ഖാന്റെ സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ഒരുക്കങ്ങളാണ് ഷാരൂഖ് ചെയ്യുന്നതെന്ന് ബോളിവുഡ് ലൈഫ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

  ആര്യൻ ഖാന് വേണ്ടി മാത്രം സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനുവേണ്ടി വിശ്വസിക്കാവുന്ന ബോഡിഗാഡിനായുള്ള അന്വേഷണവും താരം ആരംഭിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, പുതിയൊരാളെ കണ്ടെത്തുന്നതിന് പകരം തനിക്ക് വിശ്വസ്തനായ ഒരാളെ തന്നെ മകന് നൽകാനാണ് ഷാരൂഖിന്റെ തീരുമാനം എന്നാണ് പുതിയ റിപ്പോർട്ട്.
  Also Read-ഷാരൂഖ്ഖാന്റെ ബോഡിഗാർഡിന്റെ ശമ്പളം അറിയാമോ? സിഇഒമാർക്ക് കാണില്ല ഇത്രയും

  വർഷങ്ങളായി ഷാരൂഖ് ഖാന്റെ ബോഡിഗാർഡായി ജോലി ചെയ്യുന്ന രവി സിംഗിനെയാണ് ഷാരൂഖ് ഈ ചുമതല ഏൽപ്പിക്കുന്നതെന്ന് ബോളിവുഡ് ലൈഫ് റിപ്പോർട്ടിൽ പറയുന്നു. തനിക്ക് വേണ്ടി പുതിയൊരു ബോഡിഗാർഡിനെ കണ്ടെത്താനും ഷാരൂഖ് തീരുമാനിച്ചു കഴിഞ്ഞതായാണ് വാർത്ത.

  പുതിയ ആളുകളുമായി പെട്ടെന്ന് അടുക്കുന്ന സ്വഭാവമല്ല ആര്യൻ ഖാന്റേത്. രവി സിംഗിനെ വർഷങ്ങളായി ആര്യൻ ഖാന് അടുത്തറിയാവുന്നതാണ്. മാത്രമല്ല, അദ്ദേഹവുമായി മികച്ച ബന്ധവുമുണ്ട്. എല്ലാ വെള്ളിയാഴ്ച്ചയും കേസുമായി ബന്ധപ്പെട്ട് എൻസിബി ഓഫീസിൽ പോകേണ്ടതുണ്ട്, കേസിന്റെ മറ്റ് പല കാര്യങ്ങൾക്കും ആര്യൻ ഖാനൊപ്പം ഏറ്റവും വിശ്വസ്തനായ ആളെ തന്നെ ഒപ്പം നിർത്താനാണ് ഷാരൂഖിന്റെ തീരുമാനം. കിംഗ് ഖാന്റെ കുടുംബവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

  Also Read-Vicky Kaushal | കത്രീന-വിക്കി കൗശൽ വിവാഹം; വിക്കിയുടെ മുൻകാമുകിയുടെ പ്രതികരണം

  ആര്യൻ ഖാന് സുരക്ഷയൊരുക്കാനുള്ള ചുമതല രവി സിംഗിനെ ഏൽപ്പിച്ചാൽ തനിക്ക് ധൈര്യമായി വിദേശത്ത് ഷൂട്ടിങ്ങിന് പോകാമെന്ന ആശ്വാസത്തിലാണ് ഷാരൂഖ്. ദീപിക പദുകോൺ നായികയാകുന്ന പഠാൻ, തമിഴ് സംവിധായകൻ ആറ്റ്ലിയുമൊത്തുള്ള ചിത്രം, സൽമാൻ ഖാൻ ചിത്രം ടൈഗർ 3 യിലെ അതിഥി വേഷം തുടങ്ങി നിരവധി പ്രൊജക്ടുകൾ ഷാരൂഖിന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ്.

  ചലച്ചിത്രമേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അംഗരക്ഷകരിൽ ഒരാളാണ് രവി സിംഗ്. പ്രതിവർഷം 2.7 കോടി രൂപ രവിയ്ക്ക് ശമ്പളമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
  Published by:Jayashankar Av
  First published: