• HOME
 • »
 • NEWS
 • »
 • film
 • »
 • Jeethu Joseph | ആർക്കും മനസ്സിലായില്ലല്ലോ, അല്ലേ? കൊച്ചി മെട്രോയിൽ ജീത്തു ജോസഫിന്റെ യാത്ര

Jeethu Joseph | ആർക്കും മനസ്സിലായില്ലല്ലോ, അല്ലേ? കൊച്ചി മെട്രോയിൽ ജീത്തു ജോസഫിന്റെ യാത്ര

Jeethu Joseph takes a ride in Kochi Metro | മെട്രോയിലെ തന്റെ ആദ്യ അനുഭവമാണിതെന്ന് ചിത്രങ്ങൾക്കും വീഡിയോയ്ക്കുമൊപ്പം ജീത്തു ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു

ജീത്തു ജോസഫ്

ജീത്തു ജോസഫ്

 • Last Updated :
 • Share this:
  കൊച്ചി മെട്രോയിൽ (Kochi Metro) യാത്രക്കാർക്കൊപ്പം സംവിധായകൻ ജീത്തു ജോസഫ് (Jeethu Joseph). മെട്രോയിലെ തന്റെ ആദ്യ അനുഭവമാണിതെന്ന് ജീത്തു ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. മാസ്ക് ധരിച്ചിട്ടുള്ളതിനാൽ ഒപ്പമുള്ളയാൾ ജീത്തു ജോസഫ് ആണെന്ന് സഹയാത്രക്കാർക്കു മനസ്സിലായതായി വീഡിയോ കണ്ടാൽ പറയില്ല. പ്ലാറ്റ്‌ഫോമിന് പുറത്തു നിന്നുള്ള ചിത്രങ്ങളാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുള്ളത്.

  പലരും രസകരമായി കമന്റ് ചെയ്തിട്ടുണ്ട്. അടുത്ത സിനിമയ്ക്കുള്ള പരിപാടിയാണോ ഈ യാത്ര എന്നും, അടുത്ത സിനിമ മെട്രോയിലെ ത്രില്ലർ ആയിരിക്കുമോ എന്നുമൊക്കെ ചോദ്യങ്ങളുണ്ട്.

  ദൃശ്യം ചിത്രങ്ങൾക്ക് ശേഷം 'റാം', '12th മാൻ' തുടങ്ങിയ സിനിമകൾ ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഉണ്ടായി. ഇതിൽ 12th മാൻ ഷൂട്ടിംഗ് പൂർത്തിയായി റെയ്‌ലീസിനു ഒരുങ്ങുകയാണ്.

  2021 ഓഗസ്റ്റിലാണ് '12th മാൻ' ഷൂട്ടിംഗ് ആരംഭിച്ചത്. ദൃശ്യം 1, ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് ഇത്.

  'നിഴലുകൾ മറനീക്കുന്നു' എന്ന ടാഗ്‌ലൈനോട് കൂടി പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് '12th മാൻ'. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സസ്പെൻസ് ത്രില്ലർ എന്ന നിലയിലാണ് ചിത്രം പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ എന്റെർറ്റൈനെർ കൂടിയാവും. സാധാരണ ഗതിയിലെ ഹീറോ-ഹീറോയിൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയാണ് 12th മാൻ അവലംബിച്ചു പോരുന്നത്.

  ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായർ, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  '12th മാൻ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

  ജീത്തു ജോസഫ് പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ:  Also read: അതിഗംഭീര മേക്കിങ്ങുമായി രാജമൗലിയുടെ RRR ട്രെയ്‌ലർ; ചിത്രം ജനുവരി റിലീസ്

  രാംചരണ്‍ (Ram Charan), ജൂനിയര്‍ എന്‍.ടി.ആര്‍. (Junior NTR) എന്നിവരെ നായകന്മാരാക്കി രാജമൗലി (Rajamouli) ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം RRRന്റെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയ്‌ലര്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്.

  ആക്ഷനും ഇമോഷണല്‍ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ വിഷ്വൽ മാജിക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.

  2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.

  ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

  രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
  Published by:user_57
  First published: