• HOME
  • »
  • NEWS
  • »
  • film
  • »
  • 21 Grams| പാതിരാത്രി റോഡിലിറങ്ങി പോസ്റ്റര്‍ ഒട്ടിപ്പ്; കൂടെ അനൂപ് മേനോനും സംവിധായകനും ഒരു പണിയും; വൈറലായി ജീവയുടെ വീഡിയോ

21 Grams| പാതിരാത്രി റോഡിലിറങ്ങി പോസ്റ്റര്‍ ഒട്ടിപ്പ്; കൂടെ അനൂപ് മേനോനും സംവിധായകനും ഒരു പണിയും; വൈറലായി ജീവയുടെ വീഡിയോ

താന്‍ ചെയ്ത പോലെ പോസ്റ്റര്‍ ഒട്ടിക്കാന്‍ സിനിമയിലെ നായകനായ അനൂപ് മേനോനെയും സംവിധായകന്‍ ബിബിന്‍ കൃഷ്ണയെയും ജീവ ചലഞ്ച് ചെയ്യുകയും ചെയ്തു.

  • Share this:
കൊച്ചി: മിനി സ്‌ക്രീന്‍ അവതാരകരിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ജീവ (Jeeva). സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി പേരാണ് ജീവയുടെ ആരാധകരായിട്ടുള്ളത്. വെള്ളിത്തിരയിലും ഇപ്പോള്‍ ജീവ ചുവട് വെയ്ക്കുകയാണ്. മുമ്പ് ചെറിയ ചില വേഷങ്ങള്‍ ജീവ ചെയതിരുന്നെങ്കിലും ഇപ്പോള്‍ നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 21 ഗ്രാംസ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള വേഷം അഭിനയിക്കുകയാണ് താരം.

മാര്‍ച്ച് 18 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ജീവ ചിത്രത്തിലെ നായകനായ അനൂപ് മേനോനും സംവിധായകന്‍ ബിബിന്‍ കൃഷ്ണയ്ക്കും കൊടുത്ത ഒരു പണിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

വീഡിയോ കാണാം

കഴിഞ്ഞ ദിവസം രാത്രിയില്‍ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ജീവയും സുഹൃത്തും കൂടി ചുമരുകളില്‍ പതിപ്പിച്ചിരുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നതിന്റെ വീഡിയോ ജീവ തന്നെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പോസ്റ്റര്‍ ഒട്ടിക്കുക മാത്രമല്ല, ജീവ ചെയ്തത്, താന്‍ ചെയ്ത പോലെ പോസ്റ്റര്‍ ഒട്ടിക്കാന്‍ സിനിമയിലെ നായകനായ അനൂപ് മേനോനെയും സംവിധായകന്‍ ബിബിന്‍ കൃഷ്ണയെയും ചലഞ്ച് ചെയ്യുകയും ചെയ്തിരുന്നു. നിരവധി പേരാണ് ജീവയുടെ വീഡിയോ സ്‌റ്റോറി ഷെയര്‍ ചെയ്തിരിക്കുന്നത്.

അനൂപ് മേനോനും ബിബിന്‍ കൃഷ്ണയുമടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ ചലഞ്ച് ഏറ്റെടുക്കുമോയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഡി.വൈ.എസ്.പി നന്ദകുമാര്‍ എന്ന കഥാപാത്രത്തിനെയാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ജീവന്‍ പോകുമ്പോള്‍ ഉള്ള ആത്മാവിന്റെ ഭാരമാണ് 21 ഗ്രാം എന്നാണ് ചില ഗവേഷകര്‍ പറയുന്നത്. ഇതുമായി ചിത്രത്തിന് ബന്ധമുണ്ടോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ ചിത്രത്തിന് ആശംസകളുമായി എത്തിയിരുന്നു. പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് അടക്കമുള്ളവരായിരുന്നു ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്.

Also Read- Dulquer Salmaan| ദുൽഖർ സൽമാന് വിലക്ക്; ഫിയോക്കിന്റെ നടപടി 'സല്യൂട്ട്' ഒടിടി റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ച്

ട്രാഫികിനു ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലര്‍ ചിത്രമായിരിക്കും 21 grams എന്നാണ് ട്രെയ്ലര്‍ തരുന്ന സൂചന. മലയാളത്തിന്റെ ലെജന്‍ഡുകള്‍ക്കൊപ്പം, യുവതാരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കില്‍ യുവതാരം അനൂമോഹനും എത്തുന്നുണ്ട്. ഫയര്‍ ബ്രാന്റ് തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ക്രൈംത്രില്ലര്‍ ആയി ഒരുങ്ങുന്ന 21 ഗ്രാംസ് എന്ന ചിത്രം 'The Front Row Productions' ന്റെ ബാനറിലാണ് ഒരുങ്ങുന്നത്.

നിരവധി പ്രത്യേകതകളുള്ള ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. അനൂപ് മേനോന് പുറമേ, ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
Published by:Rajesh V
First published: