• HOME
  • »
  • NEWS
  • »
  • film
  • »
  • Jeo Baby | ഉദ്‌ഘാടനം അടൂർ ഗോപാലകൃഷ്ണൻ; ചലച്ചിത്ര അക്കാദമി മേളയിൽ നിന്ന് ജിയോ ബേബി സിനിമ പിൻവലിച്ചു

Jeo Baby | ഉദ്‌ഘാടനം അടൂർ ഗോപാലകൃഷ്ണൻ; ചലച്ചിത്ര അക്കാദമി മേളയിൽ നിന്ന് ജിയോ ബേബി സിനിമ പിൻവലിച്ചു

രജിഷ വിജയൻ നായികയായ 'ഫ്രീഡം ഫൈറ്റ്' എന്ന ചിത്രമാണ് പിൻവലിക്കുന്നത്

ജിയോ ബേബി, അടൂർ ഗോപാലകൃഷ്ണൻ

ജിയോ ബേബി, അടൂർ ഗോപാലകൃഷ്ണൻ

  • Share this:

    ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ (Adoor Gopalakrishnan) ഉദ്‌ഘാടനം ചെയ്യുന്ന, തളിപ്പറമ്പിൽ നടക്കാനിരിക്കുന്ന, ഹാപ്പിനെസ്സ് ഫിലിം ഫെസ്റ്റിവലിൽ നിന്നും തന്റെ ചിത്രം പിൻവലിക്കുന്നുവെന്ന് സംവിധായകൻ ജിയോ ബേബി (Jeo Baby). ജാതിവിവേചനത്തിന്റെ പേരിൽ വിവാദം നേരിടുന്ന കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ ശങ്കർ മോഹനെ അടൂർ പിന്തുണച്ചു എന്നതിൽ പ്രതിഷേധമായാണ് സിനിമ പിൻവലിക്കുന്നതെന്ന് ജിയോ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. രജിഷ വിജയൻ നായികയായ ‘ഫ്രീഡം ഫൈറ്റ്’ എന്ന ചിത്രമാണ് പിൻവലിക്കുന്നത്.

    Also read: പൃഥ്വിരാജിന്‍റെ ‘കാപ്പ’യ്ക്ക് U/A സര്‍ട്ടിഫിക്കേറ്റ് ; റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

    ‘ഫ്രീഡം ഫൈറ്റ്’ (സ്വാതന്ത്ര്യ സമരം) എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനെസ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ ഹാപ്പിനെസ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ഞങ്ങൾ പിൻവലിക്കുകയാണ്. ഇത്രയധികം ആരോപണങ്ങൾ നേരിടുന്ന കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപതി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകനാവുന്നതിൽ പ്രതിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നത്. സർക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഡയറക്ടർ ശങ്കർ മോഹൻ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു,’ ജിയോ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിങ്ങനെ.

    സ്ഥാപനത്തിലെ വിഷയത്തിനെതിരെ തിരുവനന്തപുരത്തു സമാപിച്ച കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രതിഷേധം ഉയർന്നിരുന്നു. ചലച്ചിത്ര പ്രവർത്തകരായ ആഷിഖ് അബു, മഹേഷ് നാരായണൻ, ജിയോ ബേബി, കമൽ, കെ.എം. കമൽ, വിധു വിൻസെന്റ്, നടി സജിത മടത്തിൽ, സംഗീതജ്ഞൻ ഷഹബാസ് അമൻ എന്നിവർ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

    Summary: In opposition to filmmaker Adoor Gopalakrishnan inaugurating the Taliparamba Happiness International Picture Festival, director Jeo Baby withdrew his film Freedom Fight. He expressed remorse in Adoor’s stance on K.R. Narayanan Film Institute’s director, who is receiving criticism for making a casteist slur

    Published by:user_57
    First published: