ഇന്റർഫേസ് /വാർത്ത /Film / സൺ നെക്സ്റ്റിന്റെ തെന്നിന്ത്യൻ ഹിറ്റ് സിനിമ ശേഖരം കാണാം ജിയോ സിനിമയിൽ

സൺ നെക്സ്റ്റിന്റെ തെന്നിന്ത്യൻ ഹിറ്റ് സിനിമ ശേഖരം കാണാം ജിയോ സിനിമയിൽ

News18 Malayalam

News18 Malayalam

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാലു ദക്ഷിണേന്ത്യൻ ഭാഷകളിലായി SUN NXT പ്ലാറ്റ്‌ഫോമിൽ ലഭ്യമായ എല്ലാ സിനിമകളും ജിയോ സിനിമയിൽ ഇനി കാണാം. ഏകദേശം 4000 തെന്നിന്ത്യൻ സിനിമകളുടെ ശേഖരം സൺ നെക്സ്റ്റീലൂടെ ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

കൂടുതൽ വായിക്കുക ...
  • Share this:

    കൊച്ചി: ഓൺ-ഡിമാൻഡ് വീഡിയോ പ്ലാറ്റ്‌ഫോമായ ജിയോ സിനിമ വീണ്ടും ദശലക്ഷക്കണക്കിന് ജിയോ ഉപയോക്താക്കളെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സിനിമ പ്രേമികളെ അത്ഭുതപ്പെടുത്തുന്നു.

    സൺ ടിവി നെറ്റ്‌വർക്കിൽ നിന്നുള്ള ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റുമായി സഹകരിച്ച് ജിയോസിനിമാ രാജ്യത്തെ ജിയോ ഉപയോക്താക്കൾക്ക് മികച്ച ദക്ഷിണേന്ത്യൻ മൂവി കാറ്റലോഗ് അവതരിപ്പിക്കും.

    തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാലു ദക്ഷിണേന്ത്യൻ ഭാഷകളിലായി SUN NXT പ്ലാറ്റ്‌ഫോമിൽ ലഭ്യമായ എല്ലാ സിനിമകളും ജിയോ സിനിമയിൽ ഇനി കാണാം. ഏകദേശം 4000 തെന്നിന്ത്യൻ സിനിമകളുടെ ശേഖരം സൺ നെക്സ്റ്റീലൂടെ ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകും. മൊബൈലിലൂടെയോ വെബ്സൈറ്റിലൂടെയോ ഇവയെല്ലാം ആസ്വദിക്കാം. രജനികാന്ത്, വിജയ്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, തല അജിത്, അല്ലു അർജുൻ, മഹേഷ് ബാബു, എന്നീ തെന്നിന്ത്യൻ സൂപ്പർതാരങ്ങളുടെ സിനിമകൾ ജിയോ സിനിമയുടെ 'സൂപ്പർ സൗത്ത് സ്വാഗ്' എന്ന പേരിൽ കാണാവുന്നതാണ്.

    Also Read- നിവിൻ പോളിയുടെ പടവെട്ടിന് കണ്ണൂരിൽ തുടക്കം

    10,000+ സിനിമകൾ, 1 ലക്ഷം+ ടിവി ഷോ എപ്പിസോഡുകൾ, ഒറിജിനലുകൾ എന്നിവ ഉൾപ്പെടെ വിശാലമായ പ്ലാറ്ഫോമാണ് ജിയോ സിനിമ. ഇപ്പോൾ, സൺ‌ നെക്സ്റ്റുമായി ചേർന്ന്, പരിധിയില്ലാത്ത ദക്ഷിണേന്ത്യൻ ബ്ലോക്ക്ബസ്റ്ററുകൾ ആസ്വദിക്കുന്നതിനുള്ള ഉപയോക്താക്കളുടെ ആദ്യ ചോയിസായി ഇത് മാറുന്നു.

    First published:

    Tags: Jio, Malayalam cinema, Sun, Tamil cinema