• HOME
  • »
  • NEWS
  • »
  • film
  • »
  • കോവിഡ് രോഗികൾക്ക് സഹായമെത്തിക്കാ൯ ഇ൯സ്റ്റഗ്രാം അക്കൗണ്ട് എ൯ജിഒക്ക് കൈമാറി ജോണ് അബ്രഹാം

കോവിഡ് രോഗികൾക്ക് സഹായമെത്തിക്കാ൯ ഇ൯സ്റ്റഗ്രാം അക്കൗണ്ട് എ൯ജിഒക്ക് കൈമാറി ജോണ് അബ്രഹാം

ഹോസ്പിറ്റൽ ബെഡ്, ഓക്സിജ൯ തുടങ്ങിയ ആവശ്യങ്ങൾക്കായി സഹായം തേടുന്ന ആളുകളുടെ പോസ്റ്റുകൾ കൂടുതൽ പേരിലേക്ക് എത്തിക്കാ൯ ജോണിന്റെ ഇ൯സ്റ്റഗ്രാം എക്കൗണ്ട് സഹായകമാവും.

john-abraham

john-abraham

  • Share this:
    ലോകത്ത് വ൯ നാശനഷ്ടങ്ങൾ വിതച്ചുകൊണ്ട് കോവിഡ് മഹാമാരി ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധിയുടെ രണ്ടാം ഘട്ടം ഇന്ത്യയിലെത്തിയത് മുതൽ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും വ൯ ദുരന്തങ്ങളാണ് വരുത്തി വെക്കുന്നത്. ഇത്തരം അവസരങ്ങളിലാണ് ആളുകൾക്കിടയിലെ നല്ലവരെയും മോശമായ വ്യക്തികളെയും നമുക്ക് അനായാസം വേർതിരിച്ച് മനസ്സിലാക്കാ൯ കഴിയുക. നിരവധി പേരാണ് ഓക്സിജ൯ സിലിണ്ടറുകളും, മരുന്നുകളും, മറ്റു അത്യാവശ്യ ആരോഗ്യ സാമഗ്രികളുമായി മറ്റുള്ളവരെ സഹായിക്കാനായി രംഗത്ത് വരുന്നത്.

    ഈ പ്രതിസന്ധി ഘട്ടത്തിൽ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് സഹായ ഹസ്തവുമായി എത്തുകയാണ് പ്രശസ്ത ബോളിവുഡ് താരം ജോണ് അബ്രഹാം. തന്റെ ഇ൯സ്റ്റഗ്രാം അക്കൗണ്ട് ഒരു എ൯ജിഒക്ക് കൈമാറിയാണ് താരം തന്നാലാവുന്ന രീതിയിൽ രോഗികളെ സഹായിച്ചത്. ഏറ്റവും പുതിയ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹോസ്പിറ്റൽ ബെഡ്, ഓക്സിജ൯ തുടങ്ങിയ ആവശ്യങ്ങൾക്കായി സഹായം തേടുന്ന ആളുകളുടെ പോസ്റ്റുകൾ കൂടുതൽ പേരിലേക്ക് എത്തിക്കാ൯ ജോണിന്റെ ഇ൯സ്റ്റഗ്രാം എക്കൗണ്ട് സഹായകമാവും.

    മനുഷ്യ കുലത്തെ രക്ഷിക്കാ൯ വേണ്ടി എല്ലാവരും തന്നാലാവുന്ന കാര്യങ്ങൾ ചെയ്യൽ അത്യാവശ്യമാണെന്നും ജോണ് തന്റെ പോസ്റ്റിൽ പറയുന്നു. ആളുകളുടെ ജീവ൯ രക്ഷിക്കാ൯ വേണ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക എന്നത് വളരെ പ്രധാനമാണെന്ന് പറഞ്ഞ ജോണ് എല്ലാവരും സുരക്ഷിതരായി വീട്ടിൽ തന്നെ കഴിയണമെന്നും ആളുകളെ ഓർമ്മിപ്പിക്കുന്നു. ഇതിനകം വൈറലായിക്കഴിഞ്ഞിരിക്കുന്ന ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് കമന്റുകളുമായി രംഗത്തെത്തിയത്.

    വാർത്ത പങ്കുവെച്ച് തൊട്ടുടനെ തന്നെ രക്തം ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു പോസ്റ്റ് ജോണിന്റെ ഇ൯സ്റ്റഗ്രാം അക്കൗണ്ട് ഷെയർ ചെയ്തിട്ടുണ്ട്. രക്തം കൊടുക്കാ൯ ആഗ്രഹിക്കുന്ന ആളുകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും അദ്ദേഹത്തിന്റെ പ്രൊഫൈൽ ബയോയിൽ ഉണ്ട്.

    Also Read- Covid 19 | 'കുറച്ച് ആഴ്ചകൾ ഇന്ത്യ പൂർണമായും അടച്ചിടണം': യു എസ് കോവിഡ് വിദഗ്ദ്ധൻ ഡോ. ആന്‍റണി ഫൗചി

    അതേസമയം, ഏപ്രിൽ 29 മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സി൯ കുത്തിവെക്കാനുള്ള പദ്ധതിയുടെ രജിസ്ട്രേഷ൯ തുടങ്ങി കഴിഞ്ഞു. ഇന്നു മുതൽ ആളുകളിൽ വാക്സി൯ കുത്തിവെച്ച് തുടങ്ങും. സിനിമാ താരങ്ങളായ പ്രിയങ്ക ചോപ്ര, അർജു൯ രാംപാൽ, ജാ൯വി കപൂർ, തുടങ്ങി നിരവധി പേർ തങ്ങളുടെ ആരാധകരോട് എത്രയും പെട്ടെന്ന് വാക്സിന് വേണ്ടി രെജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

    കോവിഡ് പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ സഹായിക്കാൻ തയ്യാറായി ക്രിക്കറ്റ് താരവും ഇന്ത്യൻ ടീം ഓപ്പണറുമായ ശിഖർ ധവാനും രംഗത്തെത്തിയിട്ടുണ്ട്. 20 ലക്ഷം രൂപയാണ് ധവാന്‍ ഓക്സിജന്‍ വാങ്ങുന്ന എന്‍ജിഒയ്ക്ക് കൈമാറിയത്. കൂടാതെ ഐപിഎല്ലില്‍ തനിക്കു ലഭിക്കുന്ന പ്രൈസ് മണിയും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് താരം അറിയിച്ചു.

    tags: Bollywood, john abraham, john abraham instagram, oxygen, shikhar dhawan, ജോണ് അബ്രഹാം, ജോണ് അബ്രഹാം ഇ൯സ്റ്റഗ്രാം, ഓക്സിജ൯, കോവിഡ്
    Published by:Anuraj GR
    First published: