നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • John Abraham| ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു

  John Abraham| ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു

  ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെ എല്ലാ പോസ്റ്റുകളും അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. 9.7 ദശലക്ഷം ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റയിലുള്ളത്.

  ജോൺ എബ്രഹാം

  ജോൺ എബ്രഹാം

  • Share this:
   സോഷ്യല്‍ മീഡിയയില്‍ (Social media) ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് ജോണ്‍ എബ്രഹാം ( John Abraham). എന്നാൽ അദ്ദേഹത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റ (Instagram) അക്കൗണ്ടില്‍ നിന്ന്‌ എല്ലാ പോസ്റ്റുകളും ഡിലീറ്റ്‌ ചെയ്‌തത് ആരാധകരെ ആകാംക്ഷയിലാക്കി. പ്രിയ താരത്തിിന്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

   ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെ എല്ലാ പോസ്റ്റുകളും അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. 9.7 ദശലക്ഷം ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റയിലുള്ളത്. പെട്ടെന്ന് പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാനുള്ള കാരണം എന്താണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.

   ആലിയഭട്ടും കൃതി സനോണും രണ്‍വീര്‍ കപൂറും പ്രിയങ്ക ചോപ്രയും ഉള്‍പ്പെടെ നിരവധി താരങ്ങളാണ് ഇൻസ്റ്റയിൽ ജോണിനെ പിന്തുടരുന്നത്. നവംബര്‍ 25 ന്‌ പുറത്തിറങ്ങിയ സത്യമേവജയതേയിലാണ്‌ താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്‌. അടുത്തിടെ ജോണിന്റേതായി പുറത്തുവന്ന വീഡിയോ ക്ലിപ്‌ വൈറലായിരുന്നു.

   സത്യമേവ്‌ ജയതേയുടെ പ്രമോഷനു വേണ്ടി ദിവ്യ ഖോസ്ല കുമാറിനൊപ്പം ജോണ്‍ കപില്‍ ശർമ ഷോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടയിലുള്ള ഭാഗമാണ്‌ പ്രചരിച്ചത്‌. സമ്മര്‍ദ്ദവും മോശമായ ഭക്ഷണശീലവും എങ്ങനെ ശരീരത്തെ ബാധിക്കുമെന്ന്‌ ജോണ്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്‌. പോസ്‌റ്റ്‌ ചെയ്‌ത ഉടനെ 1.7 ലക്ഷം പേരാണ്‌ വീഡിയോ കണ്ടത്‌.

   Also Read- Keshu Ee Veedinte Nadhan|'ലോട്ടറിയടിച്ച കേശു' ഡിസംബർ 31 മുതൽ പ്രേക്ഷകരിലേക്ക്; ട്രെയിലർ പുറത്തിറങ്ങി

   ജിസം, ധൂം, ദോസ്താന, ന്യൂയോർക്ക്. കാബൂൾ‌ എക്സ്പ്രസ്, മദ്രാസ് കഫേ, ഫോഴ്സ്, പരമാണു, ബട്ല ഹൗസ് തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ താരമാണ് ജോൺ എബ്രഹാം. സ്ക്രീൻ പ്രസൻസിന് ഒട്ടേറെ പേർ ജോണിനെ പ്രശംസിച്ചിരുന്നു. മോഹിത് സൂരിയുടെ ഏക് വില്ലൻ റിട്ടേൺസ്, അറ്റാക്ക് എന്നീ ചിത്രങ്ങളാണ് ജോണിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഷാരുഖിനും ദീപിക പദുകോണിനുമൊപ്പം വരുന്ന പത്താനിലും ജോൺ വേഷമിടുന്നുണ്ട്.

   English Summary: John Abraham’s Instagram posts have been taken down and the official profile of the Satyameva Jayate 2 actor appears to be blank. It is suspected that the account may have been hacked but there is no confirmation of the same from the actor’s side till now. John has left his fans confused as he has deleted all his posts, including photos and videos, from his official Instagram handle. The actor, who currently has 9.7 million followers, has not revealed the reason behind the same.
   Published by:Rajesh V
   First published:
   )}