സംവിധായകൻ കെ. ജി ജോർജ് മറവി രോഗം ബാധിച്ച് വൃദ്ധ സദനത്തിലെന്ന് ചിത്രം; സത്യാവസ്ഥ പറഞ്ഞ് ജോൺപോൾ

ഫിസിയോ തെറാപ്പി കേന്ദ്രം വൃദ്ധസദനമല്ലെന്നും അദ്ദേഹത്തെ ഇവിടെ പാർപ്പിച്ച് ചികിത്സ നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബം തന്നെയാണെന്നും ജോൺപോൾ വ്യക്തമാക്കുന്നു.

news18-malayalam
Updated: October 6, 2019, 10:31 AM IST
സംവിധായകൻ കെ. ജി ജോർജ് മറവി രോഗം ബാധിച്ച് വൃദ്ധ സദനത്തിലെന്ന് ചിത്രം; സത്യാവസ്ഥ പറഞ്ഞ് ജോൺപോൾ
k g george (fb)
  • Share this:
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനും തിരക്കഥാകൃത്തുമായ കെ. ജി ജോർജ് മറവി രോഗം ബാധിച്ച് ഒരു വൃദ്ധസദനത്തിൽ കഴിയുകയാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളി തിരക്കഥാകൃത്ത് ജോൺപോൾ പുതുശ്ശേരി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്. കെ. ജി ജോർജിന്റെ ഒരു ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ച വാർത്തയ്ക്കെതിരെയാണ് ജോൺ പോൾ രംഗത്തെത്തിയിരിക്കുന്നത്.

also read:സെക്യൂരിറ്റി ജീവനക്കാരനെ യുവതി മർദിച്ച സംഭവം: സ്ത്രീ വിരുദ്ധ പരാമർശമുള്ള വീഡിയോയുമായി പൊലീസ്

ഈ വാർത്തകൾ കണ്ട് നിരവധി പേർ തന്നെ വിളിച്ച് കാര്യം തിരക്കിയെന്ന് ജോൺ പോൾ പറയുന്നു. ഈ വാർത്തകൾ സത്യമല്ലെന്നും കെ. ജി ജോർജ് ഫിസിയോ തെറാപ്പി കേന്ദ്രത്തിലാണ് ഇപ്പോഴുള്ളതെന്നും ജോൺപോള്‍ പറഞ്ഞു. ഇത് വ്യക്തമാക്കുന്ന കെ. ജി ജോർജിന്റെ വീഡിയോയും ജോൺപോൾ പങ്കുവെച്ചിട്ടുണ്ട്.

ജോർജിന്റെ ജീവചരിത്ര ചിത്രം തയ്യാറാക്കുന്ന അരുൺ ഭാസ്കർ, പ്രജീഷ് എന്നിവരോട് വളരെ കൃത്യമായി ജോർജ് സംസാരിക്കുന്ന വീഡിയോയാണ് ജോൺ പോൾ പങ്കുവെച്ചിരിക്കുന്നത്. ഇത്തരം ആരോപണങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഇതെന്നും ജോൺ പോൾ പറയുന്നു.

ഫിസിയോ തെറാപ്പി കേന്ദ്രം വൃദ്ധസദനമല്ലെന്നും അദ്ദേഹത്തെ ഇവിടെ പാർപ്പിച്ച് ചികിത്സ നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബം തന്നെയാണെന്നും ജോൺപോൾ വ്യക്തമാക്കുന്നു. ചികിത്സയുടെ ഭാഗമായിട്ടാണ് ജോർജ് ഇവിടെ കഴിയുന്നതെന്നും അദ്ദേഹം മകനൊപ്പം വെണ്ണലയിലാണ് താമസിക്കുന്നതെന്നും ജോൺപോൾ .

കലാകാരന്മാർക്കെതിരെയുള്ള ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി ഫേസ്ബുക്ക് ഉപയോഗിക്കരുതെന്നും ഇങ്ങനെയുള്ള വാർത്തകൾ പ്രചരിക്കുന്നത് തടയാൻ സൈബർ സുരക്ഷ ശക്തമാക്കണമെന്നും ജോൺപോൾ പറയുന്നു.  ദിവസങ്ങൾക്കുമുമ്പ് നടൻ മധു മരിച്ചതായി പ്രചരിച്ച വാർത്തയെ കുറിച്ചും ജോൺപോൾ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താൻ ഫേസ്ബുക്ക് സുഹൃത്തുക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading