• HOME
 • »
 • NEWS
 • »
 • film
 • »
 • John Paul | തിരക്കഥാകൃത്ത് ജോൺ പോളിന്റെ ചികിത്സ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു

John Paul | തിരക്കഥാകൃത്ത് ജോൺ പോളിന്റെ ചികിത്സ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു

നേരത്തെ ചികിത്സയെ തുടർന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ജോൺ പോളിന്റെ സുഹൃത്തുക്കൾ സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു.

 • Share this:
  ആരോഗ്യപ്രശ്‌നങ്ങൾ മൂലം ചികിത്സയിൽ കഴിയുന്ന തിരക്കഥാകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോണ്‍ പോളിന് (John Paul) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (Chief Minister's Disaster Relief Fund) നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു. ശ്വാസതടസ്സ൦ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം ഗുരുതരാവസ്ഥയിലായ ജോൺ പോൾ രണ്ട് മാസത്തിലേറെയായി എറണാകുളത്തെ ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

  നേരത്തെ ചികിത്സയെ തുടർന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ജോൺ പോളിന്റെ സുഹൃത്തുക്കൾ സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു. പ്രൊഫ. എം കെ സാനു, പ്രൊഫ എം തോമസ് മാത്യൂ, ഫാ തോമസ് പുതുശ്ശേരി, എം മോഹന്‍, സിഐസിസി ജയചന്ദ്രന്‍, പി രാമചന്ദ്രന്‍, അഡ്വ മനു റോയ്, സി ജി രാജഗോപാല്‍, ജോണ്‍സണ്‍ സി എബ്രഹാം, തനൂജ ഭട്ടതിരി എന്നിവര്‍ ചേര്‍ന്നാണ് സഹായഭ്യര്‍ഥന നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ജോൺ പോളിന്റെ ചികിത്സയ്ക്കായി തുക വകയിരുത്തിയത്.

  ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജോൺ പോളിനെ മന്ത്രി പി രാജീവ് സന്ദർശിച്ചു. ചികിത്സയുടെ കാര്യം അദ്ദേഹത്തിന്റെ മകളുമായി നേരത്തെ ചർച്ച ചെയ്തിരുന്നതായും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് സഹായം ആവശ്യപ്പെട്ട് പ്രൊഫ. എം കെ സാനു കത്തിലൂടെ ആവശ്യപ്പെട്ടിരുന്നതായും ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിരുന്നതായും പറഞ്ഞ മന്ത്രി മുഖ്യമന്ത്രി വിഷയത്തോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും വ്യക്തമാക്കി.

  MA Baby| നബിതിരുമേനിയുടെ പ്രവാചകതുല്യമായ ആശയങ്ങൾ പലതും കമ്യൂണിസ്റ്റ്​ ആശയ​ങ്ങളോട്​ അടുത്ത്​ നിൽക്കുന്നത്: എംഎ ബേബി

  വ്രതം മുന്നോട്ടുവെക്കുന്നത് സമത്വപൂർണമായ ഒരു ലോ​കമെന്ന ആശയമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ (CPM Politburo)അംഗം എംഎ ബേബി (MA Baby). മിക്ക മതാനുഷ്​ഠാനങ്ങൾക്കു പിന്നിലും വളരെ മാനവികമായ ചില ആശയങ്ങൾ ഉണ്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ എംഎ ബേബി പറയുന്നു.

  വ്രതാനുഷ്ഠാനങ്ങൾ മിക്കതും ശരീരത്തിനേയും മനസ്സിനേയും ശുദ്ധീകരിക്കുന്നതാണ്. ഉത്തരേന്ത്യയിൽ നവരാത്രി വ്രതം നടക്കുന്ന സമയമാണിത്. ക്രിസ്ത്യാനികൾ ഈസ്റ്ററിന് മുമ്പുള്ള നോമ്പ് നോക്കുന്ന കാലവും. ഇസ്​ലാം പിന്തുടരുന്ന വ്രതം എന്നത്​ - വിശപ്പ്​ മനുഷ്യനെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനപ്പെട്ടതാണ് എന്ന്​ ബോധ്യപ്പെടുത്തുന്നു.

  സാമ്പത്തിക അസമത്വം സൃഷ്ടിച്ച സാഹചര്യങ്ങൾ പട്ടിണിക്കിട്ട കോടിക്കണക്കിന്​ മനഷ്യരെയാണ്​ വ്രതകാലത്ത് നോമ്പെടുക്കുന്നവരെ ഓർമിപ്പിക്കുന്നത്​. ഒരു അനുഷ്ഠാനത്തിന്‍റെയും ഭാഗമല്ലാതെ പട്ടിണി കിടക്കേണ്ടി വരുന്ന ദരിദ്രരായ മനുഷ്യരെക്കുറിച്ച്​ ചിന്തിക്കാൻ വ്രതാനുഷ്​ഠാനത്തിന്‍റെ നാളുകൾ വിശ്വാസിക​ളെ പ്രേരിപ്പിക്കുന്നുവെന്നും എംഎ ബേബി. ഇത് സമത്വപൂർണമായ സമൂഹത്തെ കുറിച്ചുള്ള സങ്കൽപമാണ് മനുഷ്യന്​ പകർന്ന്​ നൽകുന്നത്​​.

  ജീവലോകത്തിന്‍റെ അടിസ്ഥാനപ്രശ്​നമാണ്​ വിശപ്പ്​. വിശപ്പിനെ നമ്മുടെ ചിന്തയുടെ കേന്ദ്രസ്ഥാനത്ത്​ കൊണ്ടുവരുകയാണ് വ്രതാനുഷ്ഠാനത്തിന്‍റെ നാളുകൾ. ചുറ്റുവട്ടങ്ങളിൽ ആരും വിശന്നിരിക്കുന്നില്ലെന്ന്​ ഉറക്കെ വിളിച്ചുചോദിച്ച് ഉറപ്പാക്കിയ ശേഷമേ നിങ്ങൾ ഭക്ഷണം കഴിക്കാവു എന്നാണ്​​ നബി തിരുമേനിയുടെ പാഠമെന്നും എംഎ ബേബി ഓർമിപ്പിക്കുന്നു. നബി തിരുമേനിയുടെ പ്രവാചകതുല്യമായ ആശയങ്ങൾ പലതും കമ്യൂണിസ്റ്റ്​ ആശയ​ങ്ങളോട്​ അടുത്ത്​ നിൽക്കുന്നതാണെന്നും എഫ്ബി പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
  Published by:Naveen
  First published: