നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'എനിക്കീ വിളക്ക് വേണം.. ഞാനീ വിളക്കങ്ങോട്ടെടുക്കുവാ': സുരേഷ് ഗോപിയെ ട്രോളി ജോണി ആന്റണി

    'എനിക്കീ വിളക്ക് വേണം.. ഞാനീ വിളക്കങ്ങോട്ടെടുക്കുവാ': സുരേഷ് ഗോപിയെ ട്രോളി ജോണി ആന്റണി

    ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയരംഗത്തേക്ക് മടങ്ങിവന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് താരത്തിനെതിരെ സെൽഫ് ട്രോൾ

    Suresh Gopi

    Suresh Gopi

    • News18
    • Last Updated :
    • Share this:
      സുരേഷ് ഗോപിയുടെ പ്രശസ്തമായ 'തൃശ്ശൂർ'ഡയലോഗിനെ ട്രോളി സംവിധായകൻ ജോണി ആന്റണി. കഴിഞ്ഞ തെരഞ്ഞടുപ്പിൽ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പ്രചരണത്തിനിടെ നടത്തിയ ' ഈ തൃശ്ശൂർ എനിക്കു വേണം.. നിങ്ങൾ ഈ തൃശ്സൂർ എനിക്ക് തരണം.. ഞാൻ ഈ തൃശൂർ അങ്ങ് എടുക്കുവാ..’ എന്ന ഡയലോഗ് പ്രശസ്തമായിരുന്നു. ട്രോളുകളിലും നിറഞ്ഞു നിന്നിരുന്നു.

      സമാനമായ ഡയലോഗുമായി സുരേഷ് ഗോപിയെ ട്രോളിയിരിക്കുകയാണ് സംവിധായകൻ ജോണി ആന്റണി. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയരംഗത്തേക്ക് മടങ്ങിവന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് താരത്തിനെതിരെ സെൽഫ് ട്രോൾ ഉണ്ടായിരിക്കുന്നത്. തിയറ്ററിൽ പൊട്ടിച്ചിരിയും കയ്യടിയും ഉയർത്തിയ ഈ രംഗം കഴിഞ്ഞദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. യൂട്യൂബ് ട്രെൻഡിംഗിൽ അഞ്ചാം സ്ഥാനത്താണ് ഈ സീൻ.

      Also Read-ഈ ഫാൻസ്‌ ഉള്ളതിന്റെ പ്രശ്നമിതാണ്; വരനെ ആവശ്യമുണ്ട് സിനിമയിലെ ഡിലീറ്റ് ചെയ്ത സീൻ വൈറലാവുന്നു

      സുരേഷ് ഗോപി, ദുല്‍ഖർ സൽമാൻ, ജോണി ആന്റണി, മേജർ രവി എന്നിവരാണ് ഈ രംഗത്തിലുള്ളത്. സംസാരത്തിനിടെ ഒരു ചെറിയ വിളക്ക് കയ്യിലെടുത്ത് 'എനിക്കീ വിളക്ക് വേണം..നിങ്ങൾ ഈ വിളക്ക് എനിക്ക് തരണം... ഞാനീ വിളക്കങ്ങോട്ടെടുക്കുവാ' എന്നായിരുന്നു ജോണി ആന്റണിയുടെ വാക്കുകൾ. തമാശ നിറച്ച ഈ രംഗം ഇതിനോടകം തന്നെ വൈറലായി.

      ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി സിനിമയിൽ മടങ്ങിയെത്തിയ ചിത്രം, നീണ്ട കാലത്തിന് ശേഷം സുരേഷ് ഗോപി-ശോഭന ഒന്നിച്ച ചിത്രം, കല്ല്യാണി പ്രിയദർശന്‍റെ ആദ്യ മലയാള ചിത്രം തുടങ്ങി നിരവധി പ്രത്യകതകളുമായെത്തിയ വരനെ ആവശ്യമുണ്ട് മികച്ച ബോക്സ് ഓഫീസ് പ്രതികരണം നേടി മുന്നേറുകയാണ്.

      First published:
      )}