• HOME
  • »
  • NEWS
  • »
  • film
  • »
  • Johnny Depp | മുൻ ഭാര്യ ആംബർ ഹേർഡുമായുള്ള മാനനഷ്‌ടക്കേസിൽ ജോണി ഡെപ്പിന് വിജയം

Johnny Depp | മുൻ ഭാര്യ ആംബർ ഹേർഡുമായുള്ള മാനനഷ്‌ടക്കേസിൽ ജോണി ഡെപ്പിന് വിജയം

ജൂറി "എനിക്ക് എന്റെ ജീവിതം തിരികെ തന്നു" എന്ന് ജോണി ഡെപ്പ്

  • Share this:
    മുൻഭാര്യ ആംബർ ഹേർഡുമായുള്ള (Amber Heard) അപകീർത്തി കേസ് പോരാട്ടത്തിൽ ജോണി ഡെപ്പിന് (Johnny Depp) വിജയം. അപകീർത്തിപ്പെടുത്തലിന് 10 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം നൽകിയതിനാൽ ജൂറി "എനിക്ക് എന്റെ ജീവിതം തിരികെ തന്നു" എന്ന് ഡെപ്പ് പ്രതികരിച്ചു.

    വാഷിംഗ്ടൺ പോസ്റ്റിലെ തന്റെ OP-ed ലെ ഗാർഹിക പീഡന ആരോപണങ്ങളിലൂടെ ആംബർ അപകീർത്തിപ്പെടുത്തിയെന്ന് ജോണി വിജയകരമായി തെളിയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ആറാഴ്ചയായി നടന്ന കേസിൽ ചൊവ്വാഴ്ച രാത്രി, വെർജീനിയയിലെ ഫെയർഫാക്സ് കൗണ്ടിയിലെ ജൂറിയാണ് വിധി പ്രസ്താവിച്ചത്.

    വിധി വന്നതിന് ശേഷം ജോണി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു പ്രസ്താവന പുറത്തിറക്കി. "ആറ് വർഷം മുമ്പ്, എന്റെ, എന്റെ മക്കളുടെ ജീവിതം, എന്നോട് ഏറ്റവും അടുത്തവരുടെ, വർഷങ്ങളോളം എന്നെ പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്തവരുടെയെല്ലാം ജീവിതം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ എന്നെന്നേക്കുമായി മാറ്റിമറിച്ചു."

    "തെറ്റായതും വളരെ ഗുരുതരവും കുറ്റകരവുമായ ആരോപണങ്ങൾ മാധ്യമങ്ങൾ മുഖേന എനിക്കെതിരെ ചുമത്തി. ഇത് വിദ്വേഷകരമായ ഉള്ളടക്കത്തിന്റെ അനന്തമായ പ്രവാഹത്തിന് കാരണമായി. എനിക്കെതിരെ ഒരു കുറ്റവും ചുമത്തിയില്ലെങ്കിലും, അത് ക്ഷണനേരത്തിൽ എന്റെ ജീവിതത്തെയും കരിയറിനെയും ആഘാതമേൽപ്പിച്ചു. ആറ് വർഷത്തിന് ശേഷം ജൂറി എനിക്ക് എന്റെ ജീവിതം തിരിച്ചു തന്നു. ഞാൻ ശരിക്കും വിനയാന്വിതനാണ്," അദ്ദേഹം എഴുതി.








    View this post on Instagram






    A post shared by Johnny Depp (@johnnydepp)






    "ഞാൻ അഭിമുഖീകരിക്കാൻ പോകുന്ന നിയമപരമായ തടസ്സങ്ങളെക്കുറിച്ചും, എന്റെ ജീവിതത്തിലെ അനിവാര്യമായ തുറന്നുകാട്ടലിന്റെ ആഴവും നന്നായി അറിഞ്ഞുകൊണ്ട് തന്നെ ഈ കേസ് തുടരാൻ ഞാൻ ആലോചിച്ച്‌ തീരുമാനിക്കുകയായിരുന്നു. തുടക്കം മുതൽ തന്നെ ഈ കേസ് കൊണ്ടുവരുന്നതിന്റെ ഫലം എന്തായിരുന്നാലും സത്യം വെളിപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശം. സത്യം പറയുക എന്നത് എന്റെ കുട്ടികളോടും എന്നെ പിന്തുണയ്ക്കുന്നതിൽ ഉറച്ചുനിൽക്കുന്ന എല്ലാവരോടുമുള്ള എന്റെ കടമയായിരുന്നു. ഒടുവിൽ ഞാൻ അത് പൂർത്തിയാക്കി എന്നറിയുന്നതിൽ സമാധാനം തോന്നുന്നു," അദ്ദേഹം പറഞ്ഞു.

    ഒടുവിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമായെന്നും അദ്ദേഹം പറഞ്ഞു.

    മറുവശത്ത്, ആംബർ വിധിയിൽ നിരാശ രേഖപ്പെടുത്തി. "ഇന്ന് ഞാൻ അനുഭവിക്കുന്ന നിരാശ വാക്കുകൾക്ക് അതീതമാണ്. എന്റെ മുൻ ഭർത്താവിന്റെ ആനുപാതികമല്ലാത്ത ശക്തിക്കും സ്വാധീനത്തിനും എതിരെ നിൽക്കാൻ തെളിവുകളുടെ പർവ്വതം പോലും പര്യാപ്തമല്ലെന്നത് ഹൃദയഭേദകമാണ്. ഈ വിധി മറ്റ് സ്ത്രീകൾക്ക് ഒരു തിരിച്ചടിയാണ്," ആംബർ പ്രതികരിച്ചു.

    Summary: Johnny Depp wins the defamation suit against ex-wife Amber Heard. Depp posted a thank you note on Instagram soon after the jury pronounced the verdict
    Published by:user_57
    First published: