നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ജോണി ആന്റണിയെ ഞെട്ടിച്ച് ഋഷിരാജ് സിംഗ്; 'ഹോം' സിനിമയിലെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് സന്ദേശം

    ജോണി ആന്റണിയെ ഞെട്ടിച്ച് ഋഷിരാജ് സിംഗ്; 'ഹോം' സിനിമയിലെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് സന്ദേശം

    Johny Antony taken by surprise as Rishiraj Singh sent a congratulatory note | മികച്ച അഭിപ്രായം നേടി മുന്നേറുന്ന 'ഹോം' എന്ന സിനിമയിലെ പ്രകടനത്തിന് ജോണി ആന്റണിയെ അഭിനന്ദിച്ച് ഋഷിരാജ് സിംഗ്

    ഋഷിരാജ് സിംഗ്, ഹോം സിനിമയിലെ രംഗം

    ഋഷിരാജ് സിംഗ്, ഹോം സിനിമയിലെ രംഗം

    • Share this:
      നടനും സംവിധായകനുമായ ജോണി ആന്റണിയെ ഞെട്ടിച്ച് ഋഷിരാജ് സിംഗ്. എങ്ങു നിന്നും മികച്ച അഭിപ്രായം നേടി ആമസോൺ പ്രൈമിൽ മുന്നേറുന്ന 'ഹോം' എന്ന സിനിമയിലെ പ്രകടനം കണ്ട് അഭിനന്ദിക്കുകയായിരുന്നു സിംഗ്. സൂര്യൻ എന്ന കഥാപാത്രത്തെയാണ് ജോണി അവതരിപ്പിച്ചത്. ചെറുപ്പം മുതലേ ആരാധനയോടു കൂടി കണ്ടിരുന്ന വീരപുരുഷനിൽ നിന്നും അഭിനന്ദനം ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ ഞെട്ടലിലാണ് ജോണി ആന്റണി. നടൻ എന്ന നിലയിൽ കോമഡി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രേക്ഷകരും അംഗീകരിച്ചതാണ്. ഋഷിരാജ് സിംഗിന്റെ അഭിനന്ദത്തെക്കുറിച്ചുള്ള പോസ്റ്റ് ചുവടെ:

      "വരനെ ആവശ്യമുണ്ട്, ഹോം എന്നീ സിനിമകൾ കഴിഞ്ഞു അഭിനന്ദനം അറിയിച്ചു ഒരുപാട് കാളുകളും മെസ്സേജ്കളും വന്നിട്ടുണ്ട്. ഒട്ടും പ്രതീഷിക്കാത്ത ഒരു കാൾ ആയിരുന്നു ഇപ്പൊ വന്നത്. ഒരു മെസ്സേജ് എനിക്ക് വന്നു തിരിച്ചു വിളിക്കുമോ എന്ന് ചോദിച്ചു , നോക്കിയപ്പോ ഋഷിരാജ് സിങ് സാർ ആണ് . ചെറുപ്പം മുതലേ ഞാൻ വീരാരാധനയോട് കണ്ടിരിക്കുന്ന വ്യക്തിയാണ് അദ്ദേഹം . എന്തായാലും ഒരു പോലീസ് സിനിമ ചെയ്യുമ്പോ ആരാണ് റോൾ മോഡൽ എന്ന് ചോദിച്ചാൽ ഏതു സംവിധായകന്റേം മനസ്സിൽ പെട്ടെന്ന് വരിക ഋഷിരാജ് സിങ് സാർ ആയിരിക്കും എന്ന് പറയുന്ന പോലെ , എനിക്കും ആ ആരാധന എന്നും ഉണ്ടായിരുന്നു.



      എന്തായാലും അദ്ദേഹം എന്റെ സിനിമകളൊക്കെ കണ്ടിട്ടുണ്ട്, ആക്റ്റിങ് നന്നായി, ഞാൻ ഡയറക്ട് ചെയ്ത സിനിമകളൊക്കെ അദ്ദേഹം കണ്ടിട്ടുണ്ട് എന്ന് അദ്ദേഹം വിളിച്ചപ്പോ ആണ് ഞാൻ അറിഞ്ഞത്. അദ്ദേഹം എനിക്കൊരു മെസ്സേജും പാസ് ചെയ്തു . അത് ഞാൻ ഇതോടൊപ്പം പോസ്റ്റ് ചെയ്യൂക ആണ്. എന്തായാലും സാർ ഒരുപാട് നന്ദി ,, സാറിനെ പ്പോലുള്ളവരുടെ വാക്കുകൾ എനിക്ക് മുന്നോട്ടുള്ള യാത്രക്ക് ഒരുപാട് പ്രചോദനം ആകും. ഒത്തിരി സന്തോഷം സർ.. ബിഗ് സല്യൂട്ട്
      Dear johny antony
      I love you acting and specially your Dialouge delivery. I have seen all your films like shikari Shambhu, drama, varne aavshaymund, gaangandharavan, joseph and home.
      Your dialogue delivery is the most attractive part of your acting !
      Earlier you entertained us with your creative directorial skills. Who can forget’ CID moosa’ ‘thoppol joppan’ ‘thurupp gulan’ etc. legend is that you made super star Mammooty sir to dance to your tunes probably first time in malayalam cinema. Brilliant !
      I am waiting for your forthcoming films !
      Keep it up johny !!"
      Published by:user_57
      First published:
      )}