തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ ഏറ്റവുമധികം പുരസ്ക്കാരങ്ങൾ നേടിയത് ജോജിയും മിന്നൽ മുരളിയുമാണ്. ചുരുളി മൂന്ന് പുരസ്ക്കാരങ്ങൾ നേടി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി നാല് പുരസ്ക്കാരങ്ങൾ നേടി. മികച്ച സംവിധായകൻ, മികച്ച അവലംബിത തിരക്കഥ ശ്യാം പുഷ്ക്കരൻ, മികച്ച സ്വഭാവ നടി- ഉണ്ണിമായ പ്രസാദ്, മികച്ച പശ്ചാത്തല സംഗീതം- ജസ്റ്റിൻ വർഗീസ് എന്നിവയാണ് ജോജി നേടിയ പുരസ്ക്കാരങ്ങൾ. പുരസ്ക്കാരം ഉൾപ്പടെ അഞ്ചോളം പുരസ്ക്കാരമാണ് ജോജി നേടിയത്.
മിന്നൽ മുരളിക്കും നാല് അവാർഡ് ലഭിച്ചു. മികച്ച പിന്നണി ഗായകൻ- പ്രദീപ് കുമാർ, മികച്ച ശബ്ദമിശ്രണം-ജാസ്മിൻ ജോർജ്, വസ്ത്രാലങ്കാരം - മെൽവി ജെ, വിഷ്വഷൽ എഫക്ട്- ആൻഡ്രൂ ഡിക്രൂസ് എന്നീ പുരസ്ക്കാരങ്ങളാണ് മിന്നൽ മുരളി നേടിയത്. ചുരുളിക്ക് മൂന്ന് പുരസ്ക്കാരങ്ങൾ ലഭിച്ചു. ഛായാഗ്രഹകൻ - മധു നീലകണ്ഠൻ, ശബ്ദ രൂപകൽപന- രംഗനാഥൻ , കളറിസ്റ്റ്- ബിജു പ്രഭാകർ എന്നിവർക്കാണ് ചുരുളിയിലൂടെ പുരസ്ക്കാരം ലഭിച്ചത്.
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ
മികച്ച ചിത്രം - ആവാസ വ്യൂഹം
മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ധോ
മികച്ച സംവിധായകൻ- ദിലീഷ് പോത്തൻ (ജോജി)
മികച്ച നടൻ- ബിജുമേനോൻ(ആർക്കറിയാം), ജോജു ജോർജു(നായാട്ട്, മധുരം, തുറമുഖം ഫ്രീഡം ഫൈറ്റ്)
മികച്ച നടി- രേവതി (ഭൂതകാലം)
മികച്ച സ്വഭാവ നടി- ഉണ്ണിമായ പ്രസാദ്
സ്വഭാവ നടൻ സുമേഷ് മൂർ (കള)
നവാഗത സംവിധായകൻ- കൃഷ്ണേന്ദു കലേഷ് (റാപ്പഡ)
ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്ക്കാരം- ഹൃദയം (വിനീത് ശ്രീനിവാസൻ)
പ്രത്യേക ജൂറി പരാമർശം- ജിയോ ബേബി (ഫ്രീഡം ഫൈറ്റ്)
മികച്ച പിന്നണി ഗായിക- സിത്താര കൃഷ്ണകുമാർ (പാൽനിലാവിൻ പ്രിയേ, ചിത്രം കാണെ കാണെ)
മികച്ച പിന്നണി ഗായകൻ- പ്രദീപ് കുമാർ (രാവിൻ- മിന്നൽ മുരളി)
മികച്ച സംഗീത സംവിധായകൻ-ഹിഷാം അബ്ദുൽ വഹാബം (ഹൃദയം സിനിമയിലെ എല്ലാ ഗാനങ്ങൾ)
ഗാനരചയിതാവ് ഹരിനാരായണൻ
തിരക്കഥ - അഡാപ്റ്റേഷൻ്‍- ശ്യാം പുഷ്കർ- ജോജി
തിരക്കഥാകൃത്ത്- ഹിഷാന്ത് ആർകെ- ആവസയോഗ്യം
ഛായാഗ്രഹകൻ - മധു നീലകണ്ഠൻ ചുരുളി
കഥാകൃത്ത്- ഷാഹി കബീർ - നായാട്ട്
ശബ്ദ രൂപകൽപന- രംഗനാഥൻ വി (ചുരുളി)
ശബ്ദ മിശ്രണം ജസ്റ്റിൻ- മിന്നൽ മുരളി
സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി
കലാസംവിധായകൻ- എവി ഗോകുൽ ദാസ്- തുറമുഖം
ചിത്രസംയോജനം- മഹേഷ് നാരായണൻ, രാജേഷ് രാമചന്ദ്രൻ
നൃത്ത സംവിധാനം- അരുൺലാൽ (ചവിട്ട്)
പുരുഷ ഡബിങ് ആർട്ടിസ്റ്റ്- അവാർഡിന് അർഹമായ പ്രകടനങ്ങൾ ഇല്ലായിരുന്നുവെന്ന് ജൂറി
വനിതാ ഡബിങ് ആർട്ടിസ്റ്റ്- ദേവി എസ് (ദൃശ്യം 2)
വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)
മേക്കപ്പ് ആർട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)
കളറിസ്റ്റ്- ബിജു പ്രഭാകർ (ചുരുളി)
നൃത്ത സംവിധാനം- അരുൾ രാജ്
മികച്ച ചലച്ചിത്ര ഗന്ഥം-ചമയം(പട്ടണ റഷീദ്)
ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പരാമർശം- നഷ്ട സ്വപ്നങ്ങൾ (ആർ ഗോപാലകൃഷ്ണൻ)
ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പരാമർശം- ഫോക്കസ് സിനിമ പഠനങ്ങൾ
പ്രത്യേക ജൂറി അവാർഡ് കഥ തിരക്കഥ- ഷെറി ഗോവിന്ദൻ (ചിത്രം- അവനോ ലിനോന)
ട്രാൻസ് ജെൻഡർ വിഭാഗം- ലേഖ എസ് (പമ്പരം)
വിഷ്വഷൽ എഫക്ട്- ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.