നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Joju George | കേരളത്തില്‍ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് സ്വന്തമാക്കി ജോജു ജോര്‍ജ്

  Joju George | കേരളത്തില്‍ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് സ്വന്തമാക്കി ജോജു ജോര്‍ജ്

  ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില.

  • Share this:
   മറ്റൊരു ആഡംബര വാഹനം കൂടി ഗ്യാരേജിലെത്തിച്ചിരിക്കുകയാണ് ജോജു. സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍ മോഡലാണ് ജോജു സ്വന്തമാക്കിയിരിക്കുന്നത്. ഈ നിറത്തിലുള്ള കേരളത്തിലെ ആദ്യത്തെ കാറാണിത്. നേരത്തെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ജോജു വാങ്ങിച്ചിരുന്നു. മക്കള്‍ക്കൊപ്പം ഭാര്യ ആബയാണ് വാഹനം ഏറ്റുവാങ്ങിയത്.

   ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. 2018ല്‍ ജോസഫ് സിനിമയുടെ വിജയം ജോജു ആഘോഷിച്ചത് ഒരു മിനി കൂപ്പര്‍ വാങ്ങിയാണ്.

   മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍. മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍. 1998 സിസി എന്‍ജിന്‍ കരുത്തേകുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 7.1 സെക്കന്റ് മാത്രം മതി.
   അടുത്തിടെ നടനും സംവിധായകനുമായ പൃഥ്വിരാജിന് പിറന്നാള്‍ സമ്മാനവുമായി ഭാര്യ സുപ്രിയ മിനി കൂപ്പറിന്റെ പെര്‍ഫോമന്‍സ് വാഹനമായ ജെ.സി.ഡബ്ല്യു അഥവാ ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് സമ്മാനിച്ചിരുന്നു.
   Published by:Jayesh Krishnan
   First published: