നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Freedom Fight movie | ജോജുവിന്റെ 'ഫ്രീഡം ഫൈറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    Freedom Fight movie | ജോജുവിന്റെ 'ഫ്രീഡം ഫൈറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    ജിയോ ബേബി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്

    • Share this:
      ' ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' (Great Indian Kitchen) എന്ന ആദ്യ ശ്രദ്ധേയ ചിത്രത്തിനു ശേഷം ജിയോ ബേബിയുടെ (Jeo Baby) സംവിധാനം നിര്‍വഹിക്കുന്ന 'ഫ്രീഡം ഫൈറ്റ്/ സ്വാതന്ത്ര്യ സമരം' (Freedom Fight) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജിയോ ബേബി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്.

      ജിയോ ബേബിക്കൊപ്പം മറ്റു നാല് സംവിധായകരും ചിത്രത്തിലുണ്ട്. ജിയോ ബേബിക്കൊപ്പം കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍.

      ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

      ജിയോ ബേബിയുടെ ഫിലിമോഗ്രഫിയിലെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ചര്‍ച്ചയായി. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.

      മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് (സംവിധായകന്‍ ജിയോ ബേബി തന്നെ), മികച്ച ശബ്ദരൂപകല്‍പ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിച്ച പുരസ്‌കാരങ്ങള്‍. മികച്ച സംവിധായകനുള്ള പദ്മരാജന്‍ പുരസ്‌കാരം ചിത്രം ജിയോ ബേബിക്ക് നേടിക്കൊടുത്തിരുന്നു. ഐഎംഡിബി ഇന്ത്യന്‍ പോപ്പുലര്‍ ലിസ്റ്റിലും ഇടംപിടിച്ച ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

      Dulquer Salman | ' ട്രോൾ സത്യം; കുറുപ്പിന്റെ പ്രൊമോഷന്‍ വാപ്പിച്ചിയുടെ ഫോണ്‍ അടിച്ചു മാറ്റി ഇട്ടതാണ്'; ദുല്‍ഖര്‍ സല്‍മാന്‍

      കുറുപ്പിന്റെ ട്രെയിലര്‍ മമ്മൂട്ടിയുടെ അക്കൗണ്ടിലൂടെ പങ്കുവെച്ചത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ പേജില്‍ ട്രയിലര്‍ വന്നതോടെ നിറയെ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ദുല്‍ഖറിന്റെ ചിത്രത്തിന് ആദ്യമായാണ് മമ്മൂട്ടി പ്രമോഷന്‍ നല്‍കുന്നത്. മമ്മൂട്ടി ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ദുല്‍ഖര്‍ ഫോണെടുത്ത് പോസ്റ്റ് ചെയ്തതാകും എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ട്രോളുകള്‍.

      'ഞാന്‍ മമ്മൂക്കയുടെ കൈയില്‍ നിന്ന് ഫോണ്‍ അടിച്ചു മാറ്റി ഇട്ടതാണത്. ഞാന്‍ സാധാരണ ആരോടും അങ്ങനെ റിക്വസ്റ്റ് ചെയ്യാത്തയാളാണ്. പൊതുവെ എന്റെ സിനിമകള്‍ ഒറ്റയ്ക്കാണ് പ്രൊമോട്ട് ചെയ്യാറുള്ളത്. കോവിഡിന് ശേഷം വരുന്ന ആദ്യത്തെ സിനിമയായതു കൊണ്ട് ഞാന്‍ മാക്സിമം ആള്‍ക്കാരോട് ഷെയര്‍ ചെയ്യണം എന്ന് പറയാറുണ്ട്. വീട്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഫോണെടുക്കുവാണേ എന്ന് വാപ്പിച്ചിയോട് പറഞ്ഞു. എന്നിട്ട് ഞാന്‍ തന്നെയാണ് ഷെയര്‍ ചെയ്തത്' ദുല്‍ഖര്‍ പറഞ്ഞു.


       അതേസമയം ചിത്രം നഷ്ടം വന്നാലും തിയറ്ററില്‍ തന്നെ റിലീസ് തന്നെ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. വലിയ സിനിമകള്‍ ഒ.ടി.ടിയില്‍ കൊടുക്കണമെന്ന് ആര്‍ക്കും ആഗ്രഹം കാണില്ല. എന്നാല്‍ രണ്ടുവര്‍ഷത്തോളം സിനിമ പിടിച്ചുവെയ്ക്കുമ്പോള്‍ വരുമാനം പൂര്‍ണ്ണമായി നിലച്ച അവസ്ഥയില്‍ മുഴുവന്‍ സാധ്യതകളും തേടേണ്ടി വരും. താന്‍ തെരഞ്ഞെടുത്തത് നഷ്ടം വന്നാല്‍ സഹിയ്ക്കുക എന്ന തീരുമനമാണ്.

      എന്നാല്‍ എല്ലാം നിര്‍മ്മാതാക്കളും ഇതു ചെയ്യണമെന്ന് പറയാനാവില്ല. മരയ്ക്കാര്‍ റീലീസുമായി ബന്ധപ്പെട്ട ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

      Published by:Jayashankar AV
      First published:
      )}