ഇന്റർഫേസ് /വാർത്ത /Film / Madhuram | ജോജു ജോര്‍ജ് ചിത്രം 'മധുരം' സോണി ലിവില്‍; ഡയറക്റ്റ് ഒടിടി റിലീസിന് തീരുമാനം

Madhuram | ജോജു ജോര്‍ജ് ചിത്രം 'മധുരം' സോണി ലിവില്‍; ഡയറക്റ്റ് ഒടിടി റിലീസിന് തീരുമാനം

ജോജു ജോര്‍ജ് , സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് മധുരം.

ജോജു ജോര്‍ജ് , സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് മധുരം.

ജോജു ജോര്‍ജ് , സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് മധുരം.

  • Share this:

ജോജു ജോര്‍ജ്(Joju George) നായകനായി എത്തുന്ന ചിത്രമാണ് 'മധുരം'(Madhuram)  അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റീലിസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകാണ്. സോണി ലിവിവ് വഴിയായിരിക്കും ചിത്രം പുറത്തിറങ്ങുക.

ശ്രുതി രാമചന്ദ്രന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ഇന്ദ്രന്‍സ്, മാളവിക, ബാബു ജോസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ് , സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് മധുരം.


സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് ഭുവനാനന്ദാണ് ചിത്രത്തിന്റെ ചിത്രസംയോജകന്‍.ജിതിന്‍ സ്റ്റാന്‍സിസ്‌ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Marakkar | 'എല്ലാ അപവാദ പ്രചരണങ്ങളെയും മരക്കാര്‍ അതിജീവിക്കും'; മാല പാര്‍വ്വതി

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു 'മരക്കാര്‍ : അറബിക്കടലിന്റെ സിംഹം' (Marakkar).ചിത്ര പുറത്തിറങ്ങിയതിന് ശേഷം നിരവധി റെ്‌ക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന് എതിരെ നിരവധി ആളുകള്‍ മോശം പ്രതികരണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ഇത് സംഘടിതമായി ചിത്രത്തെ മോശമായി കാണിക്കാനുള്ള ശ്രമാണെന്ന് മറ്റൊരു വിഭാഗവും അഭിപ്രയപ്പെട്ടിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിച്ച മാല പാര്‍വ്വതി മരക്കാർ സിനിമയ്ക്ക്  എതിരെ നടക്കുന്ന പ്രചാരങ്ങള്‍ക്ക് എതിരെ പ്രതികരണായി രംഗത്ത് എത്തിയിരിക്കുകയാണ്.

കോവിഡിന്റെ ആഘാതം വലിയ രീതിയിലാണ് സിനിമയെ ബാധിച്ചത്. കുറുപ്പും ജാനേമനും മാനാടും ഒക്കെ തിയറ്ററില്‍ വിജയിക്കുന്നതായി അറിഞ്ഞപ്പോള്‍ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടതായി മലാ പാര്‍വ്വതി പറഞ്ഞു.

മരക്കാര്‍' തിയറ്ററിലേക്കെത്തുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കി. ചിത്രമിറങ്ങിയ അന്ന് മുതല്‍, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകള്‍ കണ്ടു തുടങ്ങി. സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്.

എന്നാല്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ഈ പ്രിയദര്‍ശന്‍ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കമെന്നും അവര്‍ പറഞ്ഞു.ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

First published:

Tags: Actor Joju George