ഇന്റർഫേസ് /വാർത്ത /Film / Madhuram | ലളിതം സുന്ദരം; ജോജു ജോര്‍ജിന്റെ 'മധുരം' ട്രെയിലര്‍ പുറത്ത്

Madhuram | ലളിതം സുന്ദരം; ജോജു ജോര്‍ജിന്റെ 'മധുരം' ട്രെയിലര്‍ പുറത്ത്

സോണി ലിവ് വഴിയായിരിക്കും ചിത്രം പുറത്തിറങ്ങുക

സോണി ലിവ് വഴിയായിരിക്കും ചിത്രം പുറത്തിറങ്ങുക

സോണി ലിവ് വഴിയായിരിക്കും ചിത്രം പുറത്തിറങ്ങുക

  • Share this:

ജോജു ജോര്‍ജ് (Joju George) നായകനായി എത്തുന്ന ചിത്രമാണ് 'മധുരം' (Madhuram) അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സോണി ലിവ് വഴിയായിരിക്കും ചിത്രം പുറത്തിറങ്ങുക.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ട്രെയിലര്‍ സോണി ലിവ്വിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണെന്ന്  ട്രെയിലറിലൂടെ വ്യക്തമാണ്.

ശ്രുതി രാമചന്ദ്രന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ഇന്ദ്രന്‍സ്, മാളവിക, ബാബു ജോസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ് , സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് മധുരം.' isDesktop="true" id="484883" youtubeid="qW-sJwfTy50" category="film">

സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് ഭുവനാനന്ദാണ് ചിത്രത്തിന്റെ ചിത്രസംയോജകന്‍.ജിതിന്‍ സ്റ്റാന്‍സിസ്ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Meow Trailer| 'പള്ളീൽ പോയി പറഞ്ഞാൽ മതി അത്'; ചിരി പടർത്തി ലാൽ ജോസിന്റെ 'മ്യാവൂ' ട്രെയിലർ

സൗബിന്‍ ഷാഹിര്‍ (Soubin Shair), മംമ്ത മോഹന്‍ദാസ് (Mamta Mohandas) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് (Lal Jose) സംവിധാനം ചെയ്യുന്ന 'മ്യാവൂ' (Meow) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ (Official trailer) റിലീസായി. ചിരിക്കാൻ വകയുള്ള കുടുംബ ചിത്രമാണ് മ്യാവൂ എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

'അറബിക്കഥ', 'ഡയമണ്ട് നെക്ലെയ്സ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസിന് വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രമാണ്​ മ്യാവൂ. ചിത്രത്തിൽ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് മ്യാവു. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് 'മ്യാവു'.

First published:

Tags: Actor Joju George, Madhuram movie