നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന തെറ്റുകളെ ചോദ്യം ചെയ്താല്‍ മതി നാടു നന്നാകാന്‍'; ജോജുവിന്റെ 'ഒരു താത്വിക അവലോകനം' Joju George

  'നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന തെറ്റുകളെ ചോദ്യം ചെയ്താല്‍ മതി നാടു നന്നാകാന്‍'; ജോജുവിന്റെ 'ഒരു താത്വിക അവലോകനം' Joju George

  ഡിസംബര്‍ മൂന്നാം തീയതിയാണ് ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യുക

  • Share this:
   ജോര്‍ജു ജോര്‍ജു (Joju George)നായകനായി എത്തുന്ന ഒരു താത്വിക അവലോകത്തിന്റെ(Thatwika avalokanam) പുതിയ ടീസര്‍ പുറത്തിറങ്ങി. ജോജു ജോജിന്റെ രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  അഖില്‍ മാരാര്‍ ആണ്  ചിത്രത്തിന്റെ സംവിധാനവും രചനയും.

   മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറികള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഡിസംബര്‍ മൂന്നാം തീയതിയാണ് ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യുക.അജു വര്‍ഗീസ്,ഷമ്മി തിലകന്‍,നിരഞ്ജന്‍,മാമുക്കോയ,പ്രേം കുമാര്‍,ജയകൃഷ്ണന്‍, മേജര്‍ രവി,പ്രശാന്ത് അലക്സ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.


   യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗീ വര്‍ഗീസ് യോഹന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

   Prithviraj | 'കടുവ' വഴി തടഞ്ഞെന്ന് ആരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ ഷൂട്ടിങ് സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

   ഇന്ന്‌ ഉച്ചകഴിഞ്ഞാണ് കാഞ്ഞിരപ്പള്ളിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്(Prithviraj) സിനിമയാണ് കടുവ. കാഞ്ഞിരപ്പള്ളി കുന്നും ഭാഗത്ത് കടുവയുടെ( kaduva  movie)ഷൂട്ടിങ് നടക്കുന്നതിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

   പൊന്‍കുന്നത്ത് സമീപം ചിറക്കടവില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് കാഞ്ഞിരപ്പള്ളിയില്‍ കുന്നും ഭാഗത്ത് എത്തി പ്രതിഷേധം നടത്തിയത്. പൃഥ്വിരാജ്, അലന്‍സിയര്‍,കലാഭവന്‍ ഷാജോണ്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ സെറ്റില്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഇടയില്‍ ആണ് പ്രതിഷേധമാര്‍ച്ച് എത്തിയത്

   റോഡ് തടസ്സപ്പെടുത്തി ഷൂട്ടിംഗ് നടത്തി എന്ന് ആരോപിച്ചാണ് ചിറക്കടവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ ചിത്രീകരണ സെറ്റിലേക്ക് പ്രതിഷേധം നടത്തിയത്. അതേസമയം സംഭവസ്ഥലത്ത് പ്രതിഷേധം എത്തിയതോടെയാണ് നാടകീയമായ മറ്റു ചില നീക്കങ്ങള്‍ ഉണ്ടായത്. സിനിമ ചിത്രീകരണ വേദിയില്‍ ഇതിനു സഹായവുമായി കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ പ്രവര്‍ത്തകര്‍ തന്നെ ചിറക്കടവില്‍ നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് തടഞ്ഞതോടെ ഇരുവര്‍ക്കുമിടയില്‍ നേരിയ വാക്കേറ്റമുണ്ടായി. പിന്നീട് പോലീസ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിയാണ് പ്രതിഷേധം തണുപ്പിച്ചത്.
   റോഡ് തടസപ്പെടുത്തി ആണ് ചിത്രീകരണം നടത്തിയത് എന്ന് ആരോപിച്ച് കൊണ്ടാണ് ചിറക്കടവില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. ഇതുവഴി പോകുന്ന മുഴുവന്‍ വാഹനങ്ങളും തിരിച്ചുവിട്ടത് അംഗീകരിക്കാന്‍ ആകില്ല എന്ന് യൂത്ത് കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം കമ്മറ്റി വ്യക്തമാക്കി. ഇന്ധന വിലവര്‍ദ്ധനവ് വന്‍തോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് ഷൂട്ടിങ്ങിനു വേണ്ടി വാഹനങ്ങളെ തിരിച്ചുവിടുന്നത് അംഗീകരിക്കാനാകില്ല എന്ന് ചിറക്കടവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പറയുന്നു. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ധന വില വര്‍ധനവില്‍ നട്ടം തിരിയുമ്പോള്‍ ആണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നു എന്നത് അംഗീകരിക്കാനാവില്ല എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

   യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി എം കെ ഷമീര്‍ ഉള്‍പ്പെടെയുള്ളവരാണ് ചിറക്കടവില്‍ നിന്നെത്തിയ പ്രവര്‍ത്തകരെ തടഞ്ഞത്. അതേസമയം പ്രതിഷേധ മാര്‍ച്ചിനിടെ ചലച്ചിത്ര നടനായ ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടാണ് ചിറക്കടവില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത് എന്നതാണ് ശ്രദ്ധേയം. പൃഥ്വിരാജ് ഉള്‍പ്പെടെ വലിയ താരനിരയാണ് കടുവ സിനിമയിലുള്ളത്. ദിവസങ്ങളായി ഇവര്‍ മുണ്ടക്കയം കാഞ്ഞിരപ്പള്ളി മേഖലകളില്‍ ക്യാമ്പ് ചെയ്ത സിനിമയില്‍ അഭിനയിച്ചു വരികയായിരുന്നു. കുട്ടിക്കല്‍ പ്രളയബാധിത മേഖലകളില്‍ കടുവ സിനിമ സംഘം സഹായങ്ങള്‍ എത്തിച്ചിരുന്നു. കൊച്ചിയില്‍ ജോജു ജോര്‍ജുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ച് സിനിമ സെറ്റിലേക്ക് പ്രതിഷേധം നടത്തിയത്.   Published by:Jayashankar AV
   First published:
   )}