നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Joju George | നൈസലിന്റെ 'പെർഫെക്റ്റ് ഓക്കേ' ജോജു ജോർജ് അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാവും? കണ്ടുനോക്കൂ

  Joju George | നൈസലിന്റെ 'പെർഫെക്റ്റ് ഓക്കേ' ജോജു ജോർജ് അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാവും? കണ്ടുനോക്കൂ

  Joju George posts his version of the 'perfect ok' viral video | മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നൈസലിന്റെ വീഡിയോ തന്റേതായ രീതിയിൽ അവതരിപ്പിച്ച് നടൻ ജോജു ജോർജ്

  നൈസൽ, ജോജു

  നൈസൽ, ജോജു

  • Share this:
   ലോക്ക്ഡൗൺ ദിനങ്ങളിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നൈസലിന്റെ വീഡിയോ തന്റേതായ രീതിയിൽ അവതരിപ്പിച്ച് നടൻ ജോജു ജോർജ്. 'പെർഫെക്റ്റ് ഓക്കേ' എന്ന പ്രയോഗം നൈസലിന്റെ വീഡിയോയിലൂടെ എങ്ങും ജനപ്രീതി നേടുകയും ചെയ്തു. അതുമാത്രവുമല്ല, നൈസലിന്റെ ഒരു ഇംഗ്ലീഷ് പ്രയോഗവും ഇതിനോടൊപ്പം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

   ഇത് തന്നെയാണ് ജോജുവും അവതരിപ്പിച്ചത്. ഡയലോഗ് പറയുന്നില്ലെങ്കിലും അതിനു യോജിക്കുന്ന വിധം അംഗവിക്ഷേപങ്ങൾ നടത്തിയാണ് ജോജുവിന്റെ അവതരണം.

   പാട്ടുരൂപേണെയാണ് ജോജുവിന്റെ അവതരണം. (വീഡിയോ ചുവടെ)
   View this post on Instagram


   A post shared by JOJU (@joju_george)


   ജോജുവിന്റെ ഏതാനും ചിത്രങ്ങൾ വരാനിരിക്കുന്നുണ്ട്. മൾട്ടി-സ്റ്റാർ ചിത്രം 'തുറമുഖത്തിൽ' ജോജു ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മൈമു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. രാജീവ് രവിയാണ് സംവിധാനം.

   നിവിൻ പോളി, ബിജു മേനോൻ, ഇന്ദ്രജിത്, അർജുൻ അശോകൻ, മണികണ്ഠൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.

   അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന സിനിമയാണ് 'സ്റ്റാർ'. പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

   ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിൽ ജോജു ജോർജ് , സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് 'മധുരം'. ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ എന്നിവരോടൊപ്പം നൂറോളം താരങ്ങളും അണിനിരക്കുന്നു.

   ജോജു ജോർജിനെ നായകനാക്കി നവാഗതനായ യുവ സംവിധായകൻ സൻഫീർ കെ. ഒരുക്കുന്ന 'പീസ്' എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലായിരുന്നു. കാർലോസ് എന്ന ഡെലിവറി ബോയിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവത്തെ അതേ ഭാവതീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ് ഈ ചിത്രത്തിൽ.

   ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന പേരിടാത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായക വേഷം ചെയ്യും. ഈ സിനിമയിൽ ജോജു ജോര്‍ജ്ജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

   തീരം എന്ന ചിത്രത്തിന് ശേഷം സഹീദ് അറാഫത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കം'. വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവയുടെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, രഞ്ജൻ തോമസ്, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കും. ഈ സിനിമയിൽ ജോജു വേഷമിടുന്നുണ്ട്. 2019ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്.

   Summary: Joju George comes up with a different version of the viral video 'perfect ok' originally presented by Naisal
   Published by:user_57
   First published:
   )}