• HOME
 • »
 • NEWS
 • »
 • film
 • »
 • STAR Movie Trailer: 'ആർദ്രക്ക് എന്ത് സംഭവിച്ചു?'; ആകാംക്ഷ നിറച്ച് 'സ്റ്റാർ' ട്രെയിലർ

STAR Movie Trailer: 'ആർദ്രക്ക് എന്ത് സംഭവിച്ചു?'; ആകാംക്ഷ നിറച്ച് 'സ്റ്റാർ' ട്രെയിലർ

ഷീലു എബ്രഹാമിന്റെ വ്യത്യസ്തത നിറഞ്ഞ പെർഫോമൻസാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്.

STAR Movie

STAR Movie

 • Last Updated :
 • Share this:
  'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോർജും ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ ഇന്ന് രാവിലെ 11ന് മെഗാസ്റ്റാർ മമ്മൂട്ടിയും ദിലീപും ജയറാമും ചേർന്ന് സോഷ്യൽ മീഡിയയിൽ പുറത്തിറക്കി.

  Also Read- Happy Birthday Simran Bagga | നാൽപ്പതു കഴിഞ്ഞും സുന്ദരിയായിരിക്കാൻ ഇത്ര എളുപ്പമോ?

  ത്രില്ലർ വിഭാഗിൽപ്പെടുന്ന സിനിമയുടെ ട്രെയ്ലർ ഹൊറർ ഛായയിലുള്ളതാണ്. ഷീലു എബ്രഹാമിന്റെ വ്യത്യസ്തത നിറഞ്ഞ പെർഫോമൻസാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്.

  Also Read- ഈ ചിത്രത്തിൽ കാണുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സുന്ദരി കുട്ടിക്ക് ഇന്ന് പിറന്നാൾ

  ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യുവാണ് സിനിമ നിർമിക്കുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. ഗായത്രി അശോക്, സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

  Also Read- ബോളിവുഡ് താരം അക്ഷയ് കുമാറിന് കോവിഡ്; ഹോം ക്വറന്‍റീനിലെന്ന് താരം

  Also Read- Kuruthi teaser | ഞാനാണ് ശരി, ഇന്ന് നമ്മൾ ചെയ്യുന്നതാണ് ശരി; തീപാറുന്ന ടീസറുമായി 'കുരുതി'

  എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികൾ. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണൻ എസ് അച്യുതൻ ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു.

  Also Read- Major movie | മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജർ'; ശ്രദ്ധ നേടി കത്ത് അടങ്ങിയ പോസ്റ്റര്‍

  റിച്ചാർഡാണ് പ്രൊഡക്ഷൻ കൺട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്. സ്റ്റിൽസ്- അനീഷ് അർജ്ജുൻ, ഡിസൈൻസ്- 7കോം, ഡിജിറ്റൽ പി ആർ ഓ അരുൺ പൂക്കാടൻ, ഓൺലൈൻ കോർഡിനേറ്റർ അഭിജിത് മുവാറ്റുപുഴ, എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

  Also Read- നായാട്ടിലെ 'അപ്പളാളെ' ഗാനം പുറത്തിറങ്ങി; ചിത്രം ഏപ്രിൽ എട്ടിന് തിയറ്ററിൽ

  Key Words: Joju George, Prithviraj Sukumaran, Sheelu Abraham, Domin Dsilva, Abraham Mathew, ABAAM MOVIES,
  Published by:Rajesh V
  First published: