സന്‍ഫീര്‍ കെ. യുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പീസിലെ സറ്റയര്‍ ഗാനമായ ''മാമാ ചായേല് ഉറുമ്പ്' വീഡിയോ ഗാനം പുറത്തിറങ്ങി. സംവിധായകന്റെ തന്നെ വരികള്‍ക്ക് ജുബൈര്‍ മുഹമ്മദാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്ഥിരം ഷഹബാസ് അമന് ശൈലിയില്‍ നിന്നും ഏറെ വ്യത്യസ്ത പുലര്‍ത്തുന്ന ഗാനം കൂടിയാണ് 'മാമാ ചായേല് ഉറുമ്പ്'.
ഹൈപ്പര്‍ലിങ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പരീക്ഷണ സിനിമയാണ് 'പീസ് '. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന 'പീസ്' ഒരു സറ്റയര്‍ മൂവിയാണ്.
ജോജു ജോര്‍ജിനെ കൂടാതെ രമ്യാ നമ്പീശന്, അതിഥി രവി, ആശ ശരത്ത്, സിദ്ധിഖ്, ഷാലു റഹീം, അര്ജുന് സിങ്, വിജിലേഷ്, മാമുക്കോയ, അനില്‍ നെടുമങ്ങാട് തുടങ്ങി വലിയൊരു താരനിര തന്നെ ഗാനരംഗത്ത് വരുന്നുണ്ട്.
കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം പറയുന്നത്. ജോജുവിന്റെ നായാട്ട്, മധുരം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ വളരെയധികം പ്രേക്ഷപ്രീതി നേടിയിരുന്നു.
തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് പീസിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ദയാപരന്‍ ആണ്. ചിത്രത്തിന്റെ ഗാനരചന അന്‍വര്‍ അലി,സന്‍ഫീര്‍ കെ, വിനായക് ശശികുമാര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്ത കൃഷ്ണന്, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, സൗണ്ട് ഡിസൈന്‍: അജയന് അദത്, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഷമീര്‍, ജോ, സ്റ്റില്‍സ്: ജിതിന് മധു, സ്റ്റോറി ബോര്‍ഡ്: ഹരിഷ് വല്ലത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്.ഓ: മഞ്ജു ഗോപിനാഥ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.