• HOME
  • »
  • NEWS
  • »
  • film
  • »
  • പിങ്ക് സിറ്റി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവൽ; ജോളി ചിറയത്ത് മികച്ച നടി

പിങ്ക് സിറ്റി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവൽ; ജോളി ചിറയത്ത് മികച്ച നടി

ഭർത്താവിന്റെയും മക്കളുടെയും എതിർപ്പിനെ അവഗണിച്ച് ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന മധ്യവർത്തി കുടുംബത്തിലെ വീട്ടമ്മയായ അധ്യാപികയുടെ വേഷമായിരുന്നു ജോളി ചെയ്തത് .

  • News18
  • Last Updated :
  • Share this:
    ജയ്പൂരില്‍ നടന്ന ആറാമത് ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജോളി ചിറയത്ത് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. കോട്ടയം കെ.ആര്‍ നാരായണന്‍  ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അരുണ്‍ എം.എസ് സംവിധാനം ചെയ്ത ‘സൈക്കിള്‍’ എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിനാണ് പുരസ്‌കാരം. ആറാമത് പിങ്ക് സിറ്റി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ ഇന്‍ഡ്യന്‍ ഷോര്‍ട്ട് ഫിലിമുകളുടെ വിഭാഗത്തിലാണ് ‘സൈക്കിള്‍’ മത്സരിച്ചത്.

    ഭർത്താവിന്റെയും മക്കളുടെയും എതിർപ്പിനെ അവഗണിച്ച് ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന മധ്യവർഗ കുടുംബത്തിലെ വീട്ടമ്മയായ അധ്യാപികയുടെ വേഷമായിരുന്നു ജോളി ചെയ്തത് .

    ഏറെ ശ്രദ്ധേയമായിരുന്ന ‘അങ്കമാലി ഡയറീസ്’, തൊട്ടപ്പൻ,വൈറസ്, ജൂൺ, കൂടെ, ഈടെ,ആട് ടു, ഗാഗുൽത്തായിലെ കോഴിപ്പോര്, ഇരട്ട ജീവിതം തുടങ്ങി മുപ്പതോളം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വികൃതി, ഉൾട്ട എന്നീ ചിത്രങ്ങൾ പുറത്തിറങ്ങാനുമുണ്ട് ഒളിപ്പോര്, കാ ബോഡിസ്‌കേപ്സ്, ഗാഗുൽത്തായിലെ കോഴിപ്പോര് എന്ന ചിത്രങ്ങളുടെ സഹസംവിധായികയായിരുന്നു.

    First published: