ജോസഫ് തമിഴിൽ പത്മകുമാർ സംവിധാനം ചെയ്യും; ജോജുവിന്റെ വേഷം ചെയ്യുന്നത് ഈ താരം

സിനിമ നിർമിക്കുന്നത് പ്രശസ്ത തമിഴ് സംവിധായകൻ ബാല

news18
Updated: September 18, 2019, 1:32 PM IST
ജോസഫ് തമിഴിൽ പത്മകുമാർ സംവിധാനം ചെയ്യും; ജോജുവിന്റെ വേഷം ചെയ്യുന്നത് ഈ താരം
സിനിമ നിർമിക്കുന്നത് പ്രശസ്ത തമിഴ് സംവിധായകൻ ബാല
  • News18
  • Last Updated: September 18, 2019, 1:32 PM IST
  • Share this:
മലയാളത്തിൽ സൂപ്പർ ഹിറ്റായ ജോസഫ് സിനിമ തമിഴിൽ റീമേക്ക് ചെയ്യുന്നു. തമിഴിലും സിനിമ സംവിധാനം ചെയ്യുന്നത് എം പത്മകുമാർ ആണ്. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ജോസഫ് ആയി ജോജു തകര്‍ത്തഭിനയിച്ച ചിത്രം തമിഴില്‍ എത്തുമ്പോൾ ആ നായക കഥാപാത്രം ചെയ്യാന്‍ പോകുന്നത് നിർമാതാവും നടനുമായ ആർ കെ സുരേഷ് ആണ്.

പ്രമുഖ തമിഴ് സംവിധായകൻ ബാലയാണ് സിനിമ നിർമിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് നടൻ സുരേഷ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. നവംബറിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. അടുത്ത വർഷം 2020ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.

Also Read- 'ഞാൻ നിസാരൻ'; മോഹൻലാലിന്റെ അഭിനയവുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് നടൻ സൂര്യ

2018ല്‍ റിലീസായ വാണിജ്യസിനിമകളുടെ നാട്ടുനടപ്പുകളെ മറികടന്നു മികച്ച വിജയമായി മാറിയ ചിത്രമായിരുന്നു ജോസഫ്. 103 ദിവസമാണ് ജോസഫ് തിയറ്ററുകളില്‍ ഓടിയത്. ഒന്നാംതരം അന്വേഷണാത്മക ത്രില്ലറായ ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് എന്ന നടന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

സിനിമയിലെ പ്രകടനം ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡും ദേശീയതലത്തിൽ പ്രത്യേക പരാമർശവും നേടിക്കൊടുത്തു. ഷാഹി കബീര്‍ എഴുതിയ തിരക്കഥയും ജോജു ജോര്‍ജ് എന്ന നടന്റെ മികച്ച പ്രകടനവുമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

First published: September 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading