• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദിലീപ് വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നില്ല; മോഹന്‍ലാല്‍ പറഞ്ഞത് തെറ്റ്; 'അമ്മ' പ്രസിഡന്റിന് കത്തയച്ച് ജോയ് മാത്യു


Updated: July 12, 2018, 10:30 AM IST
ദിലീപ് വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നില്ല; മോഹന്‍ലാല്‍ പറഞ്ഞത് തെറ്റ്; 'അമ്മ' പ്രസിഡന്റിന് കത്തയച്ച് ജോയ് മാത്യു

Updated: July 12, 2018, 10:30 AM IST
തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട വിവാദങ്ങളില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു.

ദിലീപിനെ തിരിച്ചെടുക്കന്നതു സംബന്ധിച്ച് അജണ്ടയില്‍ ഉണ്ടായിരുന്നെങ്കിലും ആരും അതേപ്പറ്റി സംസാരിക്കാന്‍ തയാറായില്ലെന്ന മോഹന്‍ലാലിന്റെ പരാമര്‍ശം തെറ്റാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോയ് മാത്യു മോഹന്‍ലാലിന് കത്ത് നല്‍കി.

ദിലീപ് വിഷയത്തെക്കുറിച്ച് ഒരു നേരിയ പരമാര്‍ശം പോലും അജണ്ടയിലുണ്ടായിരുന്നില്ല. മോഹന്‍ലാല്‍ പറഞ്ഞത് തെറ്റാണ്, ആ തെറ്റ് തിരുത്തണം. മോഹന്‍ലാല്‍ വീണ്ടും അജണ്ട വായിക്കണം. പ്രതികരണ ശേഷി ഇല്ലാത്തവര്‍ അല്ല അമ്മയിലെ അംഗങ്ങളെന്നും ജോയ്മാത്യു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കത്തിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട പ്രസിഡന്റ്, കൂടെയുള്ള ജനറല്‍ സെകട്ടറി തുടങ്ങിയവരും അറിയുവാന്‍
Loading...
കഴിഞ്ഞദിവസം പ്രസിഡന്റ് ശ്രീ മോഹന്‍ലാല്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സംഘടനയിലെ ഒരു സാദാ അംഗമെന്ന നിലയില്‍ കാണുവാന്‍ ഇടവന്നു. അതില്‍ നടിയെ ആക്രമിച്ചകേസില്‍ കുറ്റാരോപിതനായ ദിലീപ് എന്ന അംഗത്തെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച കാര്യം കഴിഞ്ഞ ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കേണ്ട അജണ്ടയില്‍ ഉണ്ടായിരുന്നു എന്നും അംഗങ്ങള്‍ ആരും അതേപ്പറ്റി സംസാരിക്കാന്‍ തയാറായില്ല എന്നും പറയുന്നത് കേട്ടു.

പ്രസിഡന്റ് കഴിഞ്ഞ ജനറല്‍ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ച് നോക്കുവാന്‍ അപേക്ഷിക്കുന്നു.

പ്രസ്തുത അജണ്ടയില്‍ (കാര്യപരിപാടി എന്നും പറയാം) ദിലീപ് വിഷയത്തെക്കുറിച്ച് ഒരു നേരിയ പരമാര്‍ശം പോലും ഇല്ലെന്നു കാണാം. അങ്ങിനെ വരുമ്പോള്‍ പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് തെറ്റാണെന്ന് വരുന്നു. അതുകൊണ്ട് സംഘടനക്ക് കുഴപ്പമൊന്നുമില്ലായിരിക്കാം.

പക്ഷെ പ്രസ്തുത വിഷയം അജണ്ടയില്‍ ഉണ്ടായിട്ടും ഒരു അംഗം പോലും പ്രതികരിച്ചില്ല എന്ന് പറയുമ്പോള്‍ അത് സംഘടനയിലെ അംഗങ്ങള്‍ എല്ലാം ഒരു പോലെ ചിന്തിക്കുന്ന പ്രതികരണ ശേഷിയില്ലാത്തവരാണെന്ന് കരുതരുത്.

അജണ്ടയില്‍ ഇല്ലാത്ത വിഷയം ഉണ്ടെന്ന് പ്രസിഡന്റ് പറഞ്ഞത് അറിയാതെ സംഭവിച്ചുപോയ ഒരു അബദ്ധം ആണെന്ന് ഞാന്‍ വിശ്വസിക്കാന്‍ ശ്രമിക്കട്ടെ.

അടുത്ത വാര്‍ത്താസമ്മേളനത്തിലെങ്കിലും ഈ അബദ്ധം തിരുത്തണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.

മറുപടി അയക്കുക എന്നൊരു കീഴ് വഴക്കം നമ്മുടെ സംഘടനക്ക് ഇല്ലാത്തതുകൊണ്ട് ആ സങ്കല്‍പം കിഴുക്കാം തൂക്കായിത്തന്നെ നില്‍ക്കട്ടെ.

ബഹുമാനം(ഒട്ടും കുറക്കാതെ)

ജോയ് മാത്യു
ഒരു ക്ലാസ്സ് ഫോര്‍ അംഗം
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍