ടി അരുണ്‍കുമാര്‍ കഥയും തിരക്കഥയും എഴുതി സജീവന് അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ലാ ടൊമാറ്റിന' (La Tomatina)എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു ടണ്‍ തക്കാളിയാണ്(tomato) ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിനായി ഉപയോഗിച്ചിരിക്കുന്നത്.
ടൊമാറ്റോ ഫെസ്റ്റിവല്‍ മലയാള സിനിമയ്ക്ക് വേണ്ടി കേരളത്തില്‍ ഇങ്ങനെ ഷൂട്ട് ചെയ്തിരിക്കുന്നത് ഇതാദ്യമായാണെന്ന് 'ലാ ടൊമാറ്റിന'യുടെ പ്രവര്‍ത്തകര്‍ പറയുന്നു. ജോയ് മാത്യു (Joy Mathew)ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത്.
വിളവെടുപ്പ് കാലത്തെ സ്പെയിനിലെ ഒരു ഭക്ഷ്യ ഉത്സവമാണ് 'ലാ ടൊമാറ്റിന'. തക്കാളികള്‍ ആളുകള്‍ പരസ്പരം എറിയുകയും ചവിട്ടിമെതിക്കുകയും ഒക്കെ ചെയ്യുന്നതാണ് ഉത്സവത്തിലെ പ്രധാന സംഭവം. വലിയ ടാങ്കില്‍ തക്കാളികള്‍ ആദ്യം നിറക്കുകയും പിന്നീടത് ചവിട്ടിമെതിക്കുകയും എറിയുമൊക്കെയാണ് ചെയ്യുന്നത്. ഇപ്പോഴിതാ 'ടൊമാറ്റിന'യെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളുമായി മലയാളത്തില്‍ അതേ പേരില്‍ ഒരു ചിത്രം തയ്യാറാകുകയാണ്.
സിനിമയുടെ ക്ലൈമാക്സിലെ ആക്ഷന്‍ സീന്‍ മുഴുവന്‍ ഷൂട്ട് ചെയ്തിരിക്കുന്നത് തക്കാളി ഉപയോഗിച്ചാണ്. ഇതാദ്യമായാണ് ഒരു മലയാള സിനിമയില്‍ ആക്ഷന്‍ രംഗത്ത് തക്കാളി പ്രധാന പ്രോപ്പര്‍ട്ടിയായി ഉപയോഗിച്ചിരിക്കുന്നത്. മൈസൂരില്‍ നിന്നാണ് തക്കാളി ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിനായി എത്തിച്ചിരിക്കുന്നത്. മൈസൂര്‍ തക്കാളിക്ക് നിറവും ചാറും കൂടുതലുണ്ടാകും എന്നുള്ളതുകൊണ്ടാണ് മൈസൂരില്‍ നിന്ന് തക്കാളി എത്തിച്ചതെന്ന് ടി അരുണ്‍ കുമാര്‍ പറഞ്ഞു. സിന്ധു എം ആണ് ചിത്രം നിര്‍മിക്കുന്നത്.
ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ 'ലാ ടൊമാറ്റിന' അഞ്ച് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. വേറിട്ട ഒരു കഥാപാത്രമായി ചിത്രത്തില്‍ ശ്രീജിത്ത് രവി അഭിനയിക്കുമ്പോള്‍ തുല്യ വേഷത്തില്‍ കോട്ടയം നസീറും എത്തുന്നു. മരിയ തോമസാണ് നായിക. രമേശ് രാജശേഖരന് ഒന്ന ഒരു പുതുമുഖ നടനും പ്രധാന കഥാപാത്രമായി ലാ ടൊമാറ്റിനോയിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Film shooting, Joy mathew, Malayalam movie