'ആരിത് നിവിൻ പോളി അല്ലെ? എന്താ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ' എന്ന് ചോദിക്കാൻ വരട്ടെ; അവിടെയൊരു ട്വിസ്റ്റുണ്ട്

Jude Anthany Joseph tricks fans with this Nivin Pauly look-alike pic | ലൊക്കേഷൻ അന്വേഷണത്തിനിടെ വീണുകിട്ടിയ അപൂർവ ചിത്രമാണിത്

News18 Malayalam | news18-malayalam
Updated: May 4, 2020, 10:39 PM IST
'ആരിത് നിവിൻ പോളി അല്ലെ? എന്താ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ' എന്ന് ചോദിക്കാൻ വരട്ടെ; അവിടെയൊരു ട്വിസ്റ്റുണ്ട്
ജൂഡ് ആന്റണി ജോസഫ് പോസ്റ്റ് ചെയ്ത ചിത്രം, നിവിൻ
  • Share this:
2018 ലെ പ്രളയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2304 ഫീറ്റ്. മലയാള സിനിമയിലെ ഒട്ടനവധി മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ നിവിൻ പോളി, ടൊവിനോ തോമസ് തുടങ്ങിയവർ ഉൾപ്പെടുന്ന വൻ താരനിര തന്നെയുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു വരികയായിരുന്നു.

നിലവിൽ ലോക്ക്ഡൗൺ സാഹചര്യത്തിൽ സിനിമാ നിർമ്മാണം രാജ്യമെമ്പാടും മുടങ്ങിയ അവസ്ഥയിലാണ്. ലൊക്കേഷൻ അന്വേഷണത്തിനിടെ വീണുകിട്ടിയ അപൂർവ ചിത്രമാണിത്. ഏതാനും ദിവസങ്ങൾ മുൻപ് അഞ്ചു പേരിൽ കൂടാതെയുള്ള സിനിമാ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാൻ മന്ത്രി എ.കെ. ബാലൻ അനുവദിച്ചിരുന്നു.

Also read: നായകനാക്കാം, പക്ഷെ... ഒരു കാര്യം കാണിക്കണം... ലൈംഗിക ചൂഷണത്തിൽ നിന്നും രക്ഷപെട്ടതിനെക്കുറിച്ച് മുൻനിര താരം

ഇപ്പോൾ 2304 ഫീറ്റിന്റെ ഇടയിൽ പകർത്തിയ രസകരമായ ഒരു ചിത്രവുമായി വരികയാണ് സംവിധായകൻ ജൂഡ് ആന്റണി. ഒറ്റ നോട്ടത്തിൽ ഈ കാറിന്റെ ഡ്രൈവർ സീറ്റിലിരിക്കുന്നത് നടൻ നിവിൻ പോളിയല്ലാതെ മറ്റാരുമല്ല. പക്ഷെ ഇത് നിവിൻ അല്ല.

ചിത്രീകരണത്തിനിടെ സെറ്റിൽ വന്ന യൂബർ ഡ്രൈവറുടെ മുഖത്തിന്റെ ഒരു ഭാഗത്തിന് നിവിൻ പോളിയുടെ സാമ്യത കണ്ട ജൂഡ് ഒരു രസത്തിനായി പകർത്തിയതാണ് ഈ ചിത്രം. ശേഷം ഇത് ഫേസ്ബുക് വഴി പങ്കിടുന്നുമുണ്ട് ജൂഡ്.

First published: May 4, 2020, 10:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading