നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പ്രമുഖർ എന്ന് വിളിച്ചോളൂ, അതേ മര്യാദ സാധാരണക്കാരനും അർഹിക്കുന്നുണ്ട്'; ജൂഡ് ആന്റണി ജോസഫിന്റെ ധാർമ്മിക രോഷം

  'പ്രമുഖർ എന്ന് വിളിച്ചോളൂ, അതേ മര്യാദ സാധാരണക്കാരനും അർഹിക്കുന്നുണ്ട്'; ജൂഡ് ആന്റണി ജോസഫിന്റെ ധാർമ്മിക രോഷം

  ധാർമ്മിക രോഷവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്

  ജൂഡ് ആന്റണി ജോസഫ്

  ജൂഡ് ആന്റണി ജോസഫ്

  • Share this:
   പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ധാർമ്മിക രോഷവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മാധ്യമ റിപ്പോർട്ടുകളിൽ 'പ്രമുഖർ' എന്ന അഭിസംബോധനയോടു കൂടി പലരും പരാമർശിക്കപ്പെടുമ്പോൾ, എന്തുകൊണ്ട് സാധാരണക്കാരനായ ജനങ്ങൾ ഉൾപ്പെടുന്ന സംഭവങ്ങളിൽ അവരുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടുന്നു എന്നാണ് ജൂഡ് ചോദിക്കുന്നത്. പോസ്റ്റിലെ വാക്കുകൾ ചുവടെ:

   "സാധാരണക്കാരനായ ഒരാൾക്കെതിരെ കേസ് വന്നാൽ അയാളുടെ പേരും അഡ്രസ്സും ഫോട്ടോയും സഹിതം എല്ലാ മാധ്യമങ്ങളും കൊടുക്കും. പഴകിയ ഭക്ഷണം പിടിച്ചാൽ പ്രമുഖ ഹോട്ടൽ, രോഗി മരിച്ചാൽ പ്രമുഖ ആശുപത്രി , ലഹരി പിടിച്ചാൽ പ്രമുഖ ഹോട്ടൽ. പ്രിയ മാധ്യമ സുഹൃത്തുക്കളേ നിങ്ങൾ അവരെ പ്രമുഖർ എന്ന് തന്നെ വിളിച്ചോളൂ, അതേ മര്യാദ സാധാരണക്കാരനും അർഹിക്കുന്നുണ്ട്."

   അടുത്തിടെ ജൂഡ് ആന്റണിയുടെ ഓണാംശംസയും ശ്രദ്ധനേടിയിരുന്നു. "ഓണം. മാവേലി. പൂക്കളം. മതേതരത്വം. ഇതിലൊക്കെ വിശ്വാസമുള്ളവർക്ക് ഓണാശംസകൾ. അല്ലാത്തവർക്ക് സ്നേഹം നിറഞ്ഞ ഗെറ്റ് വെൽ സൂൺ (വേഗം സുഖം പ്രാപിക്കട്ടെ) ആശംസകൾ."

   ഒട്ടേറെപ്പേർ ജൂഡ് ആന്റണിയുടെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

   'മനസ്സിൽ നന്മകൾ ഉള്ള മനുഷ്യന്മാർക്ക് മാത്രമേ ഇങ്ങനെപറയാൻ കഴിയൂ ഹാപ്പി ഓണം ഭായ്', 'അത് കലക്കി....അങ്ങേയ്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ', 'പൊളി. ചേട്ടൻ മൂന്നും കല്പിച്ചാണല്ലേ' എന്നിങ്ങനെ പോകുന്നു മറുപടി ആശംസകൾ.

   അഫ്ഘാൻ വിഷയത്തിലും ജൂഡ് തന്റെ അഭിപ്രായം രേഖപ്പെടുത്തി. "മുഖം മൂടി അണിഞ്ഞ വർഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാൽ ഒരു പരിധി വരെ കാബൂൾ ആവർത്തിക്കാതിരിക്കാം. അത് സിനിമയിൽ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും." എന്നായിരുന്നു ജൂഡ് ആന്റണിയുടെ നിരീക്ഷണം.

   അടുത്തിടെ ഇറങ്ങിയ സാറാസ് ആണ് ജൂഡ് ആന്റണി ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം.   Also read: ലോക്ക്ഡൗണിൽ നാട്ടുകാർ ചേർന്നൊരു വെബ്സീരീസ്; 'കല്യാണി ട്യൂഷൻ സെന്റർ' റിലീസിനൊരുങ്ങുന്നു

   ലോക്ക്ഡൗൺ നാളുകളിൽ ഒരു നാട് ഒത്തുചേർന്ന് ചെയ്ത വെബ്സീരീസ് 'കല്യാണി ട്യൂഷൻ സെന്റർ' റിലീസിനൊരുങ്ങുന്നു. ശബരി വിശ്വം കഥയും സംവിധാനവും നിർവഹിക്കുന്ന സീരീസിൽ നിന്നും ഒരു ട്രെയ്‌ലറും ഗാനവും പുറത്തിറങ്ങി.

   "ഷോർട്ട് ഫിലിം, മ്യൂസിക് വീഡിയോ ഒക്കെയും ചെയ്തെങ്കിലും ആദ്യമായാണ് കഥയും സംവിധാനവും നിർവഹിച്ച് ഒരു വെബ് സീരീസ് ചെയ്യുന്നത്. ലോക്ക്ഡൗൺ പ്രതിസന്ധിയിൽ കൊച്ചിയിൽ ഉൾപ്പെടെ ഷൂട്ടിംഗ് നിർത്തിവച്ച സാഹചര്യത്തിൽ എന്തുചെയ്യും എന്ന ആലോചനയിലാണ് ഇങ്ങനെ ഒരു ആശയമുദിച്ചത്."

   വെബ് സീരീസിനെ കുറിച്ച് ആലോചിച്ചതും, അഭിനേതാക്കളെ എങ്ങനെ കൊണ്ടുവരും, എവിടെ താമസിപ്പിക്കും തുടങ്ങിയ പ്രശ്നങ്ങൾ മുന്നിലുണ്ടായി. പത്തനാപുരത്തെ കമുകുംചേരി എന്ന നാട്ടിൻപുറമാണ് സംവിധായകന്റെ സ്വദേശം. ഇതേ നാട്ടുകാരിയാണ് ചലച്ചിത്ര താരം അനുശ്രീയും.

   സ്വന്തം നാട്ടിലുള്ളവർക്ക് അഭിനയിക്കാൻ താത്പ്പര്യമുണ്ടെങ്കിൽ ബന്ധപ്പെടാനുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. വീഡിയോ അയച്ചു തരാനും കൂടി ആവശ്യപ്പെട്ടു. വീഡിയോ അയച്ചതിൽ നിന്നും ഒരാളെപ്പോലും ഒഴിവാക്കാതെയാണ് വെബ് സീരീസ് ചെയ്തത്. അഞ്ച് എപ്പിസോഡുകളിൽ വെബ് സീരീസ് പൂർത്തിയായി.
   Published by:user_57
   First published: