മകൾ ജാൻവി മേഹ്തയുടെ പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ച് ബോളിവുഡ് നടി ജൂഹി ചൗള. ജാൻവിയുടെ ഇരുപത്തിരണ്ടാം പിറന്നാളാണ് ഇന്ന്.
മകളുടെ പിറന്നാളിന് ആയിരം വൃക്ഷതൈകൾ നട്ടാണ് ജൂഹി ചൗള ആഘോഷിച്ചത്. ഇൻസ്റ്റഗ്രാമിൽ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ചേർത്ത് പങ്കുവെച്ച വീഡിയോയ്ക്കൊപ്പമാണ് ജൂഹി ചൗള ഇക്കാര്യം ആരാധകരെ അറിയിച്ചത്.
Also Read- സൗബിൻ ഷാഹിറിന്റെ ‘അയൽവാശി’ പെരുന്നാളിന് തിയെറ്ററുകളിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു
തന്റെ മകൾക്കും അവളുടെ തലമുറയ്ക്കും ശുദ്ധവായു ശ്വസിക്കാനാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് താൻ വൃക്ഷതൈകൾ നടുന്നതെന്നാണ് ജൂഹി ചൗള പറയുന്നത്.
View this post on Instagram
ഇതാദ്യമായല്ല ജാൻവിയുടെ പിറന്നാളിന് ജൂഹി ചൗള വൃക്ഷതൈകൾ നടന്നുത്. കഴിഞ്ഞ വർഷം 500 തൈകളാണ് നടി നട്ടത്. പ്രിയപ്പെട്ടവരുടേയും സുഹൃത്തുക്കളുടേയുമെല്ലാം പിറന്നാളിന് ജൂഹി ചൗള വൃക്ഷതൈകൾ നടാറുണ്ട്.
ബോളിവുഡിലെ ജൂഹി ചൗളയുടെ സഹതാരവും അടുത്ത സുഹൃത്തുമായ ഷാരൂഖ് ഖാന്റെ കഴിഞ്ഞ പിറന്നാളിന് നൂറ് വൃക്ഷതൈകൾ താരം നട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.