• HOME
  • »
  • NEWS
  • »
  • film
  • »
  • ജൂനിയർ ജോണിവാക്കർ വരുന്നു

ജൂനിയർ ജോണിവാക്കർ വരുന്നു

മമ്മൂട്ടിയുടെ നായക കഥാപാത്രം മരിക്കുന്നതോടെയാണ് ജോണിവാക്കർ അവസാനിക്കുന്നത്. സിനിമയിൽ മമ്മൂട്ടിയുടെ സഹായി ആയിരുന്ന കുട്ടപ്പായിയിലൂടെയാണ് ജൂനിയർ ജോണി വാക്കറിന്‍റെ കഥ വികസിക്കുന്നത്.

  • News18
  • Last Updated :
  • Share this:
    #എസ് ലല്ലു

    മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റായ ജോണിവാക്കറിന് രണ്ടാം ഭാഗം വരുന്നു. സംവിധായകൻ ജയരാജ് തന്നെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ പൂർത്തിയായതായി ജയരാജ് ന്യൂസ് 18നോട് പറഞ്ഞു.1993ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകൾ ഇപ്പോഴും മലയാളിയുടെ പ്രിയപ്പെട്ടവയാണ്. മമ്മൂട്ടിയുടെ നായക കഥാപാത്രം മരിക്കുന്നതോടെയാണ് ജോണിവാക്കർ അവസാനിക്കുന്നത്. സിനിമയിൽ മമ്മൂട്ടിയുടെ സഹായി ആയിരുന്ന കുട്ടപ്പായിയിലൂടെയാണ് ജൂനിയർ ജോണി വാക്കറിന്‍റെ കഥ വികസിക്കുന്നത്.

    ദുൽഖർ വരുമോ ? ഇല്ലെങ്കിൽ പകരം ആര്?

    പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു താരം വേണം. ജൂനിയർ ജോണിവാക്കറിന്രെ കഥയുമായി ദുൽഖറിനെ സമീപിച്ചെങ്കിലും നിരസിച്ചെന്ന് ജയരാജ് പറയുന്നു. മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രത്തിന്‍റെ നിഴലിൽ ഒരു കഥാപാത്രം ചെയ്യാൻ താൽപര്യമില്ലെന്നാണ് ദുൽഖർ അറിയിച്ചത്. ദുൽഖറില്ലെങ്കിൽ പകരമാര് എന്ന ആലോചനയിലാണ്. ആ താരത്തിനായുള്ള കാത്തിരിപ്പിലാണ് ജയരാജ്.

    ബാക് പാക്കും നവരസങ്ങളും

    രൗദ്രം 2018 തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ട് വൃദ്ധദമ്പതികളുടെ കഥ പറയുന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. നവരസ പരമ്പരയിലെ ഏഴാമത് ചിത്രമാണ് രൗദ്രം 2018. ശൃംഗാരവും ഹാസ്യവുമാണ് ഇനി അവശേഷിക്കുന്നത്. ഇവ രണ്ടും എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന ആലോചനയിലാണ്. കാളിദാസ് ജയറാമിനെ നായകനാക്കി ചെയ്ത ബാക് പാക്കാണ് ജയരാജിന്‍റെ അടുത്ത ചിത്രം. ചിത്രീകരണം പൂർത്തിയായ സിനിമ അടുത്ത ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും. പക്കാ കൊമേഴ്സ്യൽ പടമായാണ് ബാക്ക് പാക്ക് എത്തുന്നത്.

    രജനീകാന്തിന്‍റെയും അടൂരിന്‍റെയും ആരാധകൻ

    1991ൽ പുറത്തിറങ്ങിയ വിദ്യാരംഭം മുതൽ രൗദ്രം 2018 വരെ നാൽപ്പത് ചിത്രങ്ങളാണ് ജയരാജിന്‍റേതായി പുറത്തിറങ്ങിയത്. കൊമേഴ്സ്യൽ പടങ്ങളും കുടുംബചിത്രങ്ങളും ചെയ്യുന്ന അതേ ഇഷ്ടത്തോടെയാണ് ഒറ്റാൽ പോലുള്ള പരീക്ഷണങ്ങളും നടത്തുന്നത്. രജനീകാന്തിന്‍റെ ചിത്രം ആദ്യ ദിവസം ആദ്യ ഷോ കാണുന്നത് പോലെയാണ് അടൂരിന്‍റെ സിനിമയ്ക്കും ആദ്യ ഷോയ്ക്ക് ടിക്കറ്റെ​ടുക്കുന്നത്. ജീവിതത്തിന്‍റെ ഗതിമാറ്റിയ ചിത്രം ദേശാടനമാണെന്നും ജയരാജ് പറയുന്നു. ദേശാടനത്തിന് ശേഷമാണ് എങ്ങനെ സഞ്ചരിക്കണമെന്ന് ഞാൻ തീരുമാനിക്കുന്നത്. ഹോട്ടലുകളൊക്കെ ഉപേക്ഷിച്ച് യൂണിറ്റംഗങ്ങളെല്ലാം ഒരു വീട്ടിലാണ് താമസിച്ചത്. ഒരു കൃത്രിമവെളിച്ചം പോലും ആ സിനിമയിൽ ഉപയോഗിച്ചിട്ടില്ല. സിനിമ പൂർത്തിയാക്കാൻ ഏറ്റവും കൂീടുതൽ സഹായിച്ചത് ഈയിടെ അന്തരിച്ച ക്യാമറാമാൻ എം ജെ രാധാകൃഷ്ണനായിരുന്നെന്നും ജയരാജ് പറയുന്നു.

    First published: