HOME » NEWS » Film » JUNIOR NTR TESTED POSITIVE FOR COVID 19

Jr NTR Covid positive | ജൂനിയർ എൻ.ടി.ആർ. കോവിഡ് പോസിറ്റീവ്

Jr NTR tested positive for Covid 19 | താരം കുടുംബസമേതം വീട്ടിൽ ക്വറന്റീനിലാണ്

News18 Malayalam | news18-malayalam
Updated: May 10, 2021, 4:33 PM IST
Jr NTR Covid positive | ജൂനിയർ എൻ.ടി.ആർ. കോവിഡ് പോസിറ്റീവ്
ജൂനിയർ എൻ.ടി.ആർ.
  • Share this:
തെലുങ്ക് നടൻ ജൂനിയർ എൻ.ടി.ആർ. കോവിഡ് പോസിറ്റീവ്. താരം കുടുംബസമേതം വീട്ടിൽ ക്വറന്റീനിലാണ്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും തന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

"കോവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നു. വിഷമിക്കേണ്ട കാര്യമില്ല, എനിക്ക് കുഴപ്പമൊന്നുമില്ല. ഞാനും കുടുംബവും ഐസൊലേറ്റ് ചെയ്‌തു. ഡോക്‌ടർമാരുടെ നിർദ്ദേശമനുസരിച്ച് ഞങ്ങൾ എല്ലാ പ്രോട്ടോകോളുകളും പാലിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ടെസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു," അദ്ദേഹം ട്വീറ്റ് ചെയ്‌തു.

അല്ലു അർജുൻ, പവൻ കല്യാൺ, റാം ചരൺ, കല്യാൺ ദേവ്, നിവേദ തോമസ് തുടങ്ങിയ തെലുങ്ക് താരങ്ങളും കോവിഡ് പോസിറ്റീവ് ആയിരുന്നു.

നിലവിൽ RRR അഥവാ 'രൗദ്രം, രണം, രുധിരം' എന്ന രാജമൗലി ചിത്രത്തിൽ വേഷമിടുകയാണ് ജൂനിയർ എൻ.ടി.ആർ. റാം ചരണും മുഖ്യവേഷം ചെയ്യുന്ന ചിത്രമാണിത്. ഒക്ടോബർ 13ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്യും.

അതിനു ശേഷം കൊരടാല ശിവ സംവിധാനം ചെയ്യുന്ന സോഷ്യൽ ഡ്രാമയിൽ വേഷമിടും.



RRR

ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ബാഹുബലിയുടെ വമ്പൻ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിനായി ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്

ചിത്രത്തിൽ ജൂനിയർ എൻടിആറാണ് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'RRR' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ രൂപം 'രുധിരം രണം രൗദ്രം' എന്നാണ്. രാംചരണാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. രാം ചരൺ ചിത്രത്തിൽ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോൾ ജൂനിയർ എൻടിആറാണ് വെള്ളിത്തിരയിൽ കോമരം ഭീം ആയി പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിൽ എത്തുന്നതായും സംവിധായകൻ രാജമൗലി മുൻപ് വ്യക്തമാക്കിയിരുന്നു.

Summary: Jr NTR is tested positive for Covid and he is under home quarantine with his family. "I’ve tested positive for Covid19. Plz don’t worry,I’m doing absolutely fine. My family & I have isolated ourselves & we’re following all protocols under the supervision of doctors. I request those who’ve come into contact with me over the last few days to pl get tested. Stay safe," he tweeted
Published by: user_57
First published: May 10, 2021, 4:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories