• HOME
 • »
 • NEWS
 • »
 • film
 • »
 • ഒമർ ലുലുവിന്റെ ഹിന്ദി ആൽബത്തിന് മാർക്കണ്ഡേയ കട്ജുവിന്റെ കമന്റ്; ഷോക്കിംഗ് എന്ന് ഒമർ

ഒമർ ലുലുവിന്റെ ഹിന്ദി ആൽബത്തിന് മാർക്കണ്ഡേയ കട്ജുവിന്റെ കമന്റ്; ഷോക്കിംഗ് എന്ന് ഒമർ

Justice Markandey Katju comments to Omar Lulu's Hindi album song | ഒമർ ലുലു സംവിധാനം ചെയ്ത ആദ്യ ഹിന്ദി ആൽബം ‘തു ഹി ഹേ മേരി സിന്ദഗി’യുടെ പോസ്റ്റിനു കമന്റുമായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

ഗാനരംഗം

ഗാനരംഗം

 • Share this:
  ഒമർ ലുലു സംവിധാനം ചെയ്ത ആദ്യ ഹിന്ദി ആൽബം ‘തു ഹി ഹേ മേരി സിന്ദഗി’യുടെ പോസ്റ്റിനു കമന്റുമായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കമന്റ് ചെയ്തത്. വളരെ ഹൃദ്യമായ ഗാനം തനിക്കിഷ്‌ടപ്പെട്ടു എന്നാണ് അദ്ദേഹത്തിന്റെ കമന്റ്. തനിക്കീ പ്രതികരണം ഒരേസമയം തന്നെ‌ ഷോക്കും സർപ്രൈസും ആണെന്നായിരുന്നു ഒമർ ലുലുവിന്റെ സ്ക്രീൻഷോട്ട് അടക്കമുള്ള പോസ്റ്റിന്റെ ക്യാപ്‌ഷൻ.

  ‘പെഹ്‌ലാ പ്യാർ’ എന്ന പേരിൽ മുൻപ്‌ അനൗൺസ്‌ ചെയ്ത ആൽബമാണ്‌ കോപ്പി റൈറ്റ്‌ വിഷയം ഉണ്ടായതുകൊണ്ട് പുതിയ പേരിൽ വീണ്ടും അനൗൺസ്‌ ചെയ്തത്‌. സീ മ്യൂസിക്കിനു വേണ്ടിയാണ് ആൽബം ഒരുക്കിയത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ‘വസ്ഥേ’ പാടിയ നിഖിൽ ഡിസൂസ്സയാണ്‌ ഈ ഗാനവും ആലപിച്ചിരിക്കുന്നത്. നിഖിൽ ഡിസൂസ്സയുടെ തൊട്ടുമുൻപത്തെ ഗാനത്തിന്‌ ഒരു ബില്യൺ യുട്യൂബ്‌ കാഴ്ചക്കാരുണ്ട്‌.  വസ്ഥേ എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷം നിഖിൽ ഡിസ്സുസ പാടുന്ന പാട്ട് എന്ന പ്രത്യേകതയും ‘തു ഹി ഹേ മേരി സിന്ദഗി’ എന്ന പാട്ടിന് ഉണ്ട്. ദുബായിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും മലയാളി ദമ്പതികളുമായ ജുമാന ഖാൻ, അജ്മൽ ഖാൻ എന്നിവരാണ്‌ ആൽബത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്‌. അഭിഷേക്‌ ടാലണ്ടഡിന്റെ വരികൾക്ക്‌ ജുബൈർ മുഹമ്മദ്‌ സംഗീത സംവിധാനവും അച്ചു വിജയൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.

  ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, കാസ്റ്റിംഗ്‌ ഡയറക്ഷൻ വിശാഖ്‌ പി.വി. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ്‌ ആനേടത്താണ്‌ ഈ ആൽബം നിർമ്മിക്കുന്നത്‌.  ഒമർ ലുലുവിന്റെ സിനിമകൾ

  ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. ബാബു ആന്റണി വേഷമിടുന്ന 'പവർ സ്റ്റാർ' എന്ന ചിത്രമാണ് ഒമർ ലുലു അടുത്തതായി സംവിധാനം ചെയ്യുന്നത്.

  വിർച്വൽ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.

  'നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം' എന്ന ടാഗ് ലെെനുമായിട്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫ് എഴുതുന്നു. വളരെ റിയലിസ്റ്റിക്കായി അണിയിച്ചൊരുക്കുന്ന എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് സംവിധായകന്‍ നൽകുന്ന ഉറപ്പ്.

  സംവിധായകൻ ഇതിനോടകം ബിസിനസ് രംഗത്തും ചുവടുറപ്പിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ നോൺ - വെജ് സൂപ്പർ മാർക്കറ്റുമായാണ് സംവിധായകൻ ഒമർ ലുലു ബിസിനസുകാരന്റെ കുപ്പായം അണിഞ്ഞിരിക്കുന്നത്. 'കുക്ക് ഫാക്ടർ' എന്ന് പേരിട്ടിരിക്കുന്ന സംരംഭം കൊച്ചിയിലാണ്.
  Published by:user_57
  First published: