നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • K.S. Chithra birthday | മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ; കെ.എസ്. ചിത്രയ്ക്ക് ഇന്ന് ജന്മദിനം

  K.S. Chithra birthday | മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ; കെ.എസ്. ചിത്രയ്ക്ക് ഇന്ന് ജന്മദിനം

  കെ.എസ്. ചിത്ര

  കെ.എസ്. ചിത്ര

  • Share this:
   മലയാള സിനിമാ ഗാനരംഗത്തെ പകരം വയ്ക്കാനില്ലാത്ത ശബ്ദത്തിന്റെ ഉടമ കെ.എസ്. ചിത്രയ്ക്ക് ഇന്ന് 58-ാം ജന്മദിനം. ആറ് ദേശീയ അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, 36 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവ നേടിയ മലയാളത്തിന്റെ വാനമ്പാടി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃത, മലായ്, അറബിക്, സിംഹ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

   ഇന്ത്യൻ സിനിമാ ഗാനരംഗത്തെ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളായ ചിത്ര വർഷങ്ങളായി ധാരാളം ഹിറ്റ് ട്രാക്കുകൾ സമ്മാനിച്ചിട്ടുണ്ട്.

   1979 ൽ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് ഈ ഗായിക മലയാള ഗാനരംഗത്തെ അതുല്യ പ്രതിഭകളിൽ ഒരാളായി മാറുകയായിരുന്നു. ആൽബം ഗാനങ്ങൾ പാടിയായിരുന്നു തുടക്കം. അട്ടഹാസം, സ്നേഹപൂർവ്വം മീര, ഞാൻ ഏകനാണ് തുടങ്ങിയ സിനിമകളാണ് ആദ്യകാല ചിത്രങ്ങൾ.

   എന്നിരുന്നാലും തമിഴ് സിനിമാ ലോകമാണ് ചിത്രയ്ക്ക് ആദ്യ ദേശീയപുരസ്കാരം നേടിക്കൊടുത്തത്. 1986ൽ 'സിന്ധുഭൈരവി' എന്ന സിനിമയിലെ 'പാടറിയേൻ പഠിപ്പറിയേൻ' ഗാനമാണ് ആ നേട്ടം സ്വന്തമാക്കാൻ ചിത്രയെ പിന്തുണച്ചത്. തൊട്ടടുത്ത വർഷം 'മഞ്ഞൾ പ്രസാദവും ചാർത്തി' എന്ന ഗാനത്തിന് ചിത്ര മലയാളത്തിലേക്ക് ഒരു ദേശീയ പുരസ്‌കാരം സമ്മാനിച്ചു.   2005ൽ രാജ്യം ചിത്രയെ പത്മശ്രീ നൽകിയും 2021ൽ പത്മഭൂഷൺ സമ്മാനിച്ചും ആദരിച്ചു. എസ്. പി. വെങ്കിടേഷിന് വേണ്ടി ചിത്ര നിരവധി ഗാനങ്ങൾ റെക്കോർഡ് ചെയ്തു. മലയാളത്തിൽ കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാർ എന്നിവർക്കൊപ്പമാണ് ചിത്ര ഏറ്റവുമധികം ഡ്യുയറ്റ്‌ പാടിയിരിക്കുന്നത്. 2017 ലെ കണക്കനുസരിച്ച് 16 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടി എന്ന റെക്കോർഡും ഇട്ടിട്ടുണ്ട്.

   2005 ൽ യുകെയിലെ ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് ചിത്ര. 2009 ൽ കിംഗ്‌ഹായ് ഇന്റർനാഷണൽ മ്യൂസിക് ആൻഡ് വാട്ടർ ഫെസ്റ്റിവലിൽ ചൈന സർക്കാറിന്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയുമാണ്. 2001ൽ റോട്ടറി ഇന്റർനാഷണലിന്റെ അവാർഡിന് അർഹയായി.

   രവീന്ദ്രൻ, ശ്യാം, എസ്. പി. വെങ്കിടേഷ്, മോഹൻ സിതാര, കണ്ണൂർ രാജൻ, ഇളയരാജ, ജോൺസൺ, ഔസേപ്പച്ചൻ, എം. കെ. അർജുനൻ, എ. ടി. ഉമ്മർ, ബേണി ഇഗ്നേഷ്യസ്, എം. ബി. ശ്രീനിവാസൻ, വിദ്യാസാഗർ, രമേശ് നാരായണൻ, ഷാരെത്ത്, എം. ജയചന്ദ്രൻ തുടങ്ങിയവരുടെ ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്.

   Summary: Singer K.S. Chithra celebrates her 58th birthday today. Over the years, she had sung a number of songs in many different languages other than Malayalam. She is regarded as the 'Nightingale of Kerala'
   Published by:user_57
   First published: