തിരുവനന്തപുരം: പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‍ത കാപ്പ സിനിമയിലെ വീഡിയോ ഗാനം പുറത്ത്. ‘തിരു തിരു തിരു തിരുവന്തോരത്ത്’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വർമയാണ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. സുഭാഷ് ബാബു ബി, അനുഗ്രഹ് ദിഗോഷ്, അഖില്‍ ജെ ചന്ദ്, ജേക്സ് ബിജോയ് എന്നിവരാണ് പാടിയിരിക്കുന്നത്.
കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി ആര്‍ ഇന്ദുഗോപന്റെ പ്രശസ്‍ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
Also Read- ക്രിസ്മസ് പൊളി പൊളിക്കാൻ പെപ്പെയും കൂട്ടരും; ‘പൂവനി’ലെ ‘പള്ളിമേടയിൽ’ ഗാനം പുറത്ത്
ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിർമാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളായ ചിത്രം ഡിസംബര്‍ 22 ന് തിയേറ്ററുകളിലെത്തും.
തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also Read- കാന്താര തീയേറ്ററുകളിൽ നിന്നു വാരിയത് 400 കോടി രൂപ; പക്ഷേ ഋഷബിന് കിട്ടിയത് നാലുകോടി?
സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ് ഹരി തിരുമല, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ശബരി; പ്രൊമോഷൻ കൺസൽട്ടൻറ്- വിപിൻ കുമാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anna Ben, Asif ali, Jakes Bejoy, KAAPA movie, Prithviraj, Shaji Kailas, Video song