നയൻതാരയും (Nayanthara)വിജയ് സേതുപതിയും (Vijay Sethupathi)സാമന്തയും (Samantha Ruth Prabhu) ഒന്നിച്ചെത്തുന്ന വിഘ്നേഷ് ശിവന് ചിത്രം 'കാതുവാക്കിലേ രണ്ടു കാതലി'ലെ (kaathu vaakula rendu kadhal ) 'നാൻ പിഴൈ' എന്ന ഗാനത്തിന് കവർ ഒരുക്കി നടിയും നർത്തകിയുമായ കൃഷ്ണ പ്രഭ.
നോയിസ് ഗേറ്റ് സ്റ്റുഡിയോ കവർ സോങ്ങ് ഒരുക്കിയിരിക്കുന്നത്. വിഘ്നേഷ് ശിവൻ വരികളെഴുതി അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നത് രവിയും സാഷ തിരുപ്പതിയും ചേർന്നാണ്.
Also Read-
ദുൽഖറും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'സീതാരാമ'ത്തിന്റെ ഗ്ലിംപ്സ് വീഡിയോ ശ്രീരാമ നവമി ദിനത്തിൽ പുറത്ത്
ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ടൊരാളുടെ ഹൃദയത്തുടിപ്പുകൾക്ക് കാതോർക്കുന്നതുപോലെയൊരു അനുഭവമാണ് കൃഷ്ണപ്രഭയുടെ കവർസോങ് സമ്മാനിക്കുന്നത്. ഡെൻസൺ ഡൊമനിക് ആണ് കവർസോങ്ങിന്റെ ക്രിയേറ്റീവ് ഹെഡ്.
മനു മധു എഡിറ്റിങ് നിർവഹിച്ച കവർ സോങ്ങിനായി ശ്രീരാഗ് മാങ്ങാട്ട് ക്യാമറ ചലിപ്പിച്ചത്. ശ്യാം ലാൽ, വിഷ്ണു പി.വി,സനീഷ്, എം.എസ്.നിതിൻ, ജിതിൻ കച്ചിലാച്ച്, ദിനേഷ് ഡി. എന്നിവരാണ് കവർ സോങ്ങിന്റെ അണിയറയിൽ പ്രവർത്തിച്ചവർ.
ഏപ്രിൽ 28ന് പുറത്തിറങ്ങുന്ന ചിത്രത്തിൽ റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്.
ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍'.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.