നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kaaval | റിലീസ് തീയതി മാറ്റി നെറ്റ്ഫ്‌ലിക്‌സ് ; 'മിന്നല്‍ മുരളി'ക്ക് ശേഷം 'കാവല്‍'

  Kaaval | റിലീസ് തീയതി മാറ്റി നെറ്റ്ഫ്‌ലിക്‌സ് ; 'മിന്നല്‍ മുരളി'ക്ക് ശേഷം 'കാവല്‍'

  കസബയ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് കാവല്‍

  • Share this:
   സുരേഷ് ഗോപി (Suresh Gopi) നായകനായ 'കാവലി'ന്റെ (Kaaval) ഒടിടി റിലീസ് തീയതി മാറ്റി. കാവല്‍ ഡിസംബര്‍ 23ന് പുറത്തിറങ്ങുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് നേരെത്ത അറിയിച്ചിരുന്നത്. ഡിസംബര്‍ 27 ആണ് കാവല്‍ പുറത്തിറങ്ങുക

   . ടൊവീനോ തോമസ് നായകനായ മിന്നല്‍ മുരളി ഡിസംബര്‍ 24നാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ഡയറക്റ്റ് ഒടിടി റിലീസായി എത്തുന്നതിനാല്‍ കൂടിയാണ് നെറ്റ്ഫ്‌ലിക്‌സിന്റെ തീരുമാനം.

   കസബയ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് കാവല്‍.ശങ്കര്‍ രാമകൃഷ്ണന്‍,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍,കിച്ചു ടെല്ലസ്, രാജേഷ് ശര്‍മ്മ,കണ്ണന്‍ രാജന്‍ പി ദേവ്,ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍,പൗളി വത്സന്‍,അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍ത്ഥവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

   ഗുഡ് വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു.

   ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍-മന്‍സൂര്‍ മുത്തൂട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പടിയൂര്‍, കല-ദിലീപ് നാഥ്,മേക്കപ്പ്-പ്രദീപ് രംഗന്‍,വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്-മോഹന്‍ സുരഭി, പരസ്യകല-ഓള്‍ഡ് മോങ്ക്സ്, ഓഡിയോഗ്രാഫി-രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍-അരുണ്‍ എസ് മണി, വിഷ്ണു വി സി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടര്‍-രഞ്ജിത്ത് മോഹന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-മൃണാളിനി ഗാന്ധി,സന്തോഷ്,ജഗന്‍ ഷാജി കൈലാഷ്,വിനേശ് പെരിക്കാട്, ഗോകുല്‍, ആക്ഷന്‍-സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി, പ്രൊഡക്സ്ന്‍ എക്സിക്യൂട്ടീവ്-പൗലോസ് കുറുമറ്റം, പ്രൊഡക്ഷന്‍ മാനേജര്‍-വിനു കൃഷ്ണന്‍, അഭിലാഷ് പൈങ്കോട്, മിനു,മിഥുന്‍ കൊടുങ്ങല്ലൂര്‍.

   Pushpa | പ്രീ-റിലീസ് പരിപാടിയിൽ വൻ ജനക്കൂട്ടം; 'പുഷ്പ'യുടെ നിർമാതാക്കൾക്കെതിരെ പോലീസ് കേസ്

   പ്രേഷകരെല്ലാവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ (Allu Arjun) നായകനായി എത്തുന്ന പുഷ്പ (Pushpa). ഉടൻ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ, ചിത്രത്തിന്റെ നിർമ്മാതാക്കളായ ടോളിവുഡ് പ്രൊഡക്ഷൻ ഹൗസ് മൈത്രി മൂവി മേക്കേഴ്സിനെതിരെ (Mythri Movie Makers) ഹൈദരാബാദ് സിറ്റി പോലീസ് (Hyderabad City police) കേസെടുത്തിരിക്കുകയാണ്. ഞായറാഴ്ച യൂസുഫ്ഗുഡയിലെ പോലീസ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ നിരവധി നിയമ ലംഘനങ്ങൾ നടത്തിയതിനാണ് കേസ്.

   ഏതാനും ദിവസം മുമ്പ് സിനിമയുടെ പ്രൊമോഷന് വേണ്ടി പ്രസ്തുത പരിപാടി സംഘടിപ്പിക്കാൻ നിർമാതാക്കൾ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിൽ അനുമതിയ്ക്കായി അപേക്ഷിച്ചിരുന്നു. തുടർന്ന് പരമാവധി 5,000 ആളുകൾ പങ്കെടുക്കുന്ന വിധത്തിൽ പരിപാടി സംഘടിപ്പിക്കാൻ ഉദ്യോഗസ്ഥർ നിർമാതാക്കളെ അനുവദിച്ചു. എന്നാൽ പരിപാടി നടക്കുന്ന സമയത്ത് അനുവദനീയമായതിലും കൂടുതൽ ആളുകൾ അവിടെ എത്തിച്ചേരുകയായിരുന്നു. ഇതിനെതിരെ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

   വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനുമുൻപ് ചിത്രത്തിന്റെ നിർമ്മാതാക്കൾ ആരാധകർക്കായി ഒരു ഫോട്ടോ സെഷൻ പരിപാടി സംഘടിപ്പിച്ചു. അതിനായി സംഘാടകർക്ക് 200 പേർക്കുള്ള അനുമതിയാണ് ലഭിച്ചത്. എന്നാൽ ഈ പരിപാടിയുടെ വാർത്ത പരന്നതോടെ തിങ്കളാഴ്ച വൈകുന്നേരം രണ്ടായിരത്തിലധികം ആളുകൾ വേദിയിൽ ഒത്തുകൂടി. ഇത്രയധികം ആളുകൾ എത്തിയതോടെ പരിപാടി റദ്ദാക്കേണ്ടി വന്നു. എന്നാൽ, പരിപാടിക്കെത്തിയ ആരാധകർ ഗേറ്റ് തകർത്ത് അകത്ത് കടന്നു. പരിപാടി നടത്താനിരുന്ന എൻ കൺവെൻഷനു സമീപം ജനം തിങ്ങിനിറഞ്ഞു. കൃത്യമായ ആസൂത്രണമില്ലാതെ പരിപാടി സംഘടിപ്പിച്ച സിനിമാ സംഘത്തിനെതിരെ പോലീസ് കേസ് എടുത്തു.

   "സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണ്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്." മധാപൂർ ഇൻസ്പെക്ടർ പി രവിന്ദ്ര പ്രസാദ് പറഞ്ഞു. പരിപാടി സംഘടിപ്പിച്ച പ്രൊഡക്ഷൻ ഹൗസ് മിത്രി മൂവി മേക്കേഴ്സിനും ഇവന്റ് മാനേജ്മെന്റ് ഏജൻസി ശ്രേയസ് മീഡിയയ്ക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിലീസിന്റെ സമയത്ത് അപ്രതീക്ഷിതമായി പോലീസ് കേസ് ഉണ്ടായത് ചിത്രത്തിന്റെ പ്രൊഡക്ഷൻ ടീമിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്.

   പുഷ്പയുടെ റിലീസിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ ആരാധകർ. ഡിസംബർ 17 ന് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങിയിരിക്കുന്ന പുഷ്പയിൽ ടോളിവുഡ് താരം അല്ലു അർജുനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ടു ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികയായി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി വേഷമിടുന്നത്.
   Published by:Jayashankar AV
   First published: