• HOME
  • »
  • NEWS
  • »
  • film
  • »
  • Kadakalam | പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'കാടകലം' ഇനി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കാണാം

Kadakalam | പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'കാടകലം' ഇനി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കാണാം

കാടിന്റെ നിലനിനില്‍പ്പും ആദിവാസികളുടെ പ്രശ്‌നങ്ങളും അച്ഛന്‍ മകന്‍ ബന്ധത്തിന്റെ തീവ്രതയും നിറഞ്ഞ കഥയാണ് 'കാടകലം'

കാടകലം

കാടകലം

  • Share this:
    പെരിയാര്‍വാലി ക്രിയേഷന്‍സിന്റെ ബാനറില്‍ സഖില്‍ രവീന്ദ്രന്‍ കഥ എഴുതി സംവിധാനം ചെയ്ത 'കാടകലം' (Kadakalam) സൈന പ്ലേയില്‍ റിലീസായി. ജിന്റോ തോമസും സഖില്‍ രവീന്ദ്രനും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. ഇതിനോടകം തന്നെ 'കാടകലം' നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

    മാസ്റ്റര്‍ ഡാവിഞ്ചി സതീഷും അഭിനേതാവും നാടക പ്രവര്‍ത്തകനുമായ സതീഷ് കുന്നോത്തുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ കോട്ടയം പുരുഷനും മറ്റ് അഭിനേതാക്കളും ആദിവാസികളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് പി.എസ്. ജയഹരി സംഗീതം പകരുന്നു.
    കാടിന്റെ നിലനിനില്‍പ്പും ആദിവാസികളുടെ പ്രശ്‌നങ്ങളും അച്ഛന്‍ മകന്‍ ബന്ധത്തിന്റെ തീവ്രതയും നിറഞ്ഞ കഥയാണ് 'കാടകലം' എന്ന ചിത്രത്തിൽ പറയുന്നത്.

    ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്ത് ഉള്‍വനത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ക്യാമറ- റെജി ജോസഫ്, എഡിറ്റിംഗ്- അംജാത് ഹസ്സന്‍, കല- ബിജു ജോസഫ്, മേക്കപ്പ്- രാജേഷ് ജയന്‍, ബിന്ദു ബിജുകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജു കുറുപ്പന്തറ, പ്രൊഡക്ഷന്‍ എക്സ്ക്യൂട്ടീവ്-സുബിന്‍ ജോസഫ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ജിന്റോ തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍- സ്വാതിഷ് തുറവൂര്‍, നിഖില്‍ ജോര്‍ജ്, പോസ്റ്റര്‍ ഡിസൈനിങ്- ഉമര്‍ മുക്താര്‍.



    Also read: 'പ്രിയൻ ഓട്ടത്തിലാണ്'; ഷറഫുദ്ദീൻ ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ പുറത്ത്

    ഷറഫുദ്ദീൻ, (Sharafudeen) നൈല ഉഷ, (Nyla Usha) അപർണ ദാസ് (Aparna Das) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന 'പ്രിയൻ ഓട്ടത്തിലാണ്' (Priyan Ottathilaanu) എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. പ്രജീഷ് പ്രേം എഴുതിയ വരികൾക്ക് ലിജിൻ ബാംബിനോ സംഗീതം പകർന്ന് ബെന്നി ദയാൽ ആലപിച്ച 'നേരാണേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

    ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആർ.ജെ., കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരയ്ക്കാർ എന്നിവരാണ് മറ്റു താരങ്ങൾ.

    വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എൻ. ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. അഭയകുമാർ കെ., അനിൽ കുര്യൻ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതുന്നു.

    Summary: Malayalam movie Kadakalam is being released into a digital platform. The film explores the challenges faced by ecology and the various issues of Adivasis
    Published by:user_57
    First published: