• HOME
 • »
 • NEWS
 • »
 • film
 • »
 • Kadal Meenukal| 'കടൽമീനുകൾ' കൊച്ചിയിൽ ചിത്രീകരണം തുടങ്ങി; സംവിധാനം അജിത് സുകുമാരൻ

Kadal Meenukal| 'കടൽമീനുകൾ' കൊച്ചിയിൽ ചിത്രീകരണം തുടങ്ങി; സംവിധാനം അജിത് സുകുമാരൻ

കേരളത്തിലും കാനഡയിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്

 • Share this:
  കൊച്ചി: സോഹൻ സീനുലാൽ, പ്രവീൺ പ്രേം, വിജു കറുമ്പൻ, വിഷ്ണു ബാലകൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് സുകുമാരൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'കടൽ മീനുകൾ' (Kadal Meenukal) എന്ന ചിത്രത്തിന്റെ ചിത്രീകരണം കളമശ്ശേരി എച്ച് എം ടി കോളനിയിൽ ആരംഭിച്ചു. പ്രശസ്ത തിരക്കഥാ കൃത്തും സൂര്യ ടിവി പ്രോഗ്രാം ഹെഡുമായ കെ ഗിരീഷ് കുമാർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. കളമശ്ശേരി എച്ച് എം ടി കോളനി കൗൺസിലർ സൽമ അബുബക്കർ ഫസ്റ്റ് ക്ലാപ്പടിച്ചു.

  മാൻസ് സിനിമാസിന്റെ ബാനറിൽ എം അബ്ദുൽ സലാം, നസീർ എസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത സീരിയൽ സിനിമ താരം രാജീവ് രംഗൻ ഒരു വ്യത്യസ്ത വേഷം അവതരിപ്പിക്കുന്നു. കലാഭവൻ റഹ്മാൻ, അൻസാർ കലാഭവൻ, ഷാരോൺ ചാലക്കുടി, റോബിൻ സ്റ്റീഫൻ, എം അബ്ദുൽ സലാം, നസീർ എസ്, അവറാച്ചൻ പുതുശ്ശേരി, മാത്യു ജേക്കബ് (കാനഡ), സജി കൃഷ്ണ, സജേഷ് സുന്ദർ, രതീഷ് രാജൻ, രജിത് വിപഞ്ചി, സജീദ് പൂത്തലത്ത്, സാബു ഭാസ്കരൻ, മനോജ്‌ പി മുരളി, ജോബി നെല്ലിശ്ശേരി, സജി സെബാസ്റ്റ്യൻ, വിശാൽ കൃഷ്ണൻ, കെവിൻ ഷെല്ലി, അൻവർ സാദത്ത്, ജാഫർ കുടുവാ, മുഹമ്മദ്‌ നിഹാൽ, റോസ് മേരി, ഷാരോൺ സഹിം, മാഗി ജോസി, ശ്രേയ എസ് അജിത്, അന്ന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

  Also Read- Dulquer Salmaan| ദുൽഖർ സൽമാന് വിലക്ക്; ഫിയോക്കിന്റെ നടപടി 'സല്യൂട്ട്' ഒടിടി റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ച്

  പ്രശസ്ത തിയേറ്റർ സിനിമ അർട്ടിസ്റ്റ് ജെഫിൻ ജോർജ്, അമേരിക്കൻ മോഡലും മലയാളിയുമായ ഷൈന ചന്ദ്രൻ എന്നിവരും ഈ സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. കേരളത്തിലും കാനഡയിലുമായി ചിത്രീകരിക്കുന്ന കടൽമീനുകൾ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം യുബോൾഡിൻ കെ ജെ നിർവഹിക്കുന്നു.

  ശശികല വി മേനോൻ, അജിത് സുകുമാരൻ, മഹേഷ്‌ പോലൂർ, സന്തോഷ്‌ കോടനാട് എന്നിവരുടെ വരികൾക്ക്
  ശ്രേയ എസ് അജിത്, അജിത് സുകുമാരൻ എന്നിവർ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, അജിത് സുകുമാരൻ,
  ശോഭ ശിവാനി, വിപിൻ സേവ്യർ, ലിബിൻ സ്‌കറിയ, വിജു കറമ്പൻ, അനില ദേവി, ശ്രേയ എസ് അജിത് എന്നിവരാണ് ഗായകർ.

  എഡിറ്റിംഗ്-വെണ്മണി ഉണ്ണികൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ-ഹോചിമിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എബ്രഹാം പുതുശ്ശേരി, അസോസിയേറ്റ് ഡയറക്ടർ-ലിജോ കെ എസ്,മേക്കപ്പ്-സുധീഷ് നാരായൺ, കൊറിയോഗ്രാഫി-മനോജ്‌ പി മുരളി,സ്റ്റിൽസ്-വിനോദ് ജയപാൽ,ഡിസൈൻ- ഷാജി പാലോളി, പ്രൊജക്റ്റ്‌ കോ കോർഡിനേറ്റർ-സുനിൽ സോണറ്റ്, പ്രൊഡക്ഷൻ ഡിസൈനർ-സെയ്ദ് മുഹമ്മദ്‌ കാട്ടിക്കുന്ന്, ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ-ശ്രുതി സുരേഷ്, പി ആർ ഒ-എ എസ് ദിനേശ്.
  Published by:Rajesh V
  First published: