• HOME
  • »
  • NEWS
  • »
  • film
  • »
  • Kaduva | മുണ്ട് മടക്കിക്കുത്തി മീശ പിരിച്ച് കുര്യച്ചന്‍റെ നാടന്‍ അടി; കടുവയിലെ ജയില്‍ ഫൈറ്റ് സീന്‍ വീഡിയോ

Kaduva | മുണ്ട് മടക്കിക്കുത്തി മീശ പിരിച്ച് കുര്യച്ചന്‍റെ നാടന്‍ അടി; കടുവയിലെ ജയില്‍ ഫൈറ്റ് സീന്‍ വീഡിയോ

കനല്‍ കണ്ണനും മാഫിയാ ശശിയും ചേര്‍ന്നാണ് സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

  • Last Updated :
  • Share this:
    തിയേറ്ററുകളില്‍ ആവേശം കൊള്ളിച്ച കടുവാക്കുന്നേല്‍ കുര്യച്ചന്‍റെ മരണ മാസ് ആക്ഷന്‍ രംഗത്തിന്‍റെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കടുവയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രം ജയിലിനുള്ളില്‍ നടത്തുന്ന സംഘട്ടനമാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. മുണ്ട് മടക്കിക്കുത്തി, മീശ പിരിച്ച് മാസ് ലുക്കിലാണ് പൃഥ്വിരാജ് ഈ സീനില്‍ പ്രത്യക്ഷപ്പെടുന്നത്. 3മിനിറ്റ് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ മാജിക്ക് ഫ്രെയിംസിന്റെ യൂട്യുബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

    മലയാള സിനിമയില്‍ നിരവധി ആക്ഷന്‍ സിനിമകള്‍ ഒരുക്കിയ ഷാജി കൈലാസ് ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ കടുവ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കനല്‍ കണ്ണനും മാഫിയാ ശശിയും ചേര്‍ന്നാണ് സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.



    ലൂസിഫറിന് ശേഷം ബോളിവുഡ് താരം വിവേക് ഒബ്റോയ് വീണ്ടും മലയാളത്തില്‍ അഭിനിയിച്ച ചിത്രമായിരുന്നു കടുവ. ചിത്രത്തിലെ ഭിന്നശേഷിക്കാര്‍ക്കെതിരായ സംഭാഷണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ വിഷയത്തില്‍ പരസ്യമായി മാപ്പുപറയുകയും വിവാദ സംഭാഷണം സിനിമയില്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

    പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംയുക്ത മേനോന്‍, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
    Published by:Arun krishna
    First published: