• HOME
  • »
  • NEWS
  • »
  • film
  • »
  • Kaduva Movie | 'കടുവ' റിലീസില്‍ പ്രതിന്ധി ; സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

Kaduva Movie | 'കടുവ' റിലീസില്‍ പ്രതിന്ധി ; സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

സിനിമയെ സംബന്ധിച്ച് ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ നല്‍കിയ പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു

  • Last Updated :
  • Share this:
    പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' സിനിമയുടെ റീലിസ് പ്രതിന്ധിയില്‍. സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നൽകിയ സിംഗിൾ ബഞ്ച് ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചു. സിനിമയ്ക്കെതിരെ ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സമർപ്പിച്ച അപ്പീലിൽ ഇടപെടാന്‍ കോടതി തയാറായില്ല. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.

    സിംഗിൾ ബെഞ്ച് വിധിയിൽ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. സിവിൽ കോടതിയുടെ വിധിയിൽ സ്വാധീനിക്കപ്പെടാതെ, പരാതിക്കാരന്റെ പരാതി സ്വതന്ത്രമായി കേട്ട്, സെന്‍സര്‍ ബോർഡിൽ നിക്ഷിപ്‌തമായിരിക്കുന്ന അധികാരം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ ഒരു തെറ്റും ചൂണ്ടി കാണിക്കാനില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കൂടുതൽ വാദത്തിനായി ഹർജി പിന്നീട് പരിഗണിക്കും. ജോസ് കുരുവിനാക്കുന്നേലിൻ്റെ പരാതി തിങ്കളാഴ്ച കേൾക്കാനാണ് സെൻസർ ബോർഡിന് സിംഗിൾ ബഞ്ചിൻ്റെ നിർദേശം.

    സിനിമയെ സംബന്ധിച്ച് ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ നല്‍കിയ പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സെൻസർ ബോർഡിന് നി‍ർദേശം നൽകിയത്. പരാതി പരിശോധിച്ച ശേഷമേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

    പരാതിക്കാരന് സിനിമ നേരിട്ട് കാണാന്‍ അവസരമൊരുക്കണമെന്ന് 28-ാം തീയതി പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സിനിമയുടെ നിര്‍മ്മാതാക്കള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചപ്പോഴാണ് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

    സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പുര്‍ത്തിയാകാത്തതിനാല്‍ ജൂണ്‍ മുപ്പതിന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ജൂലൈ 7ലേക്ക് മാറ്റിയിരുന്നു. കടുവയുടെ റിലീസ് സംബന്ധിച്ച പ്രതിസന്ധികള്‍ക്കിടയിലും സിനിമയുടെ പ്രമോഷന്‍ പരിപാടികളുമായി അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയാണ്.
    Published by:Arun krishna
    First published: