• HOME
  • »
  • NEWS
  • »
  • film
  • »
  • കൈലാഷ് ഖേർ ആലപിച്ച മലയാള ചിത്രം 'കബീറിന്റെ ദിവസങ്ങളിലെ' ഗാനം പുറത്തിറങ്ങി

കൈലാഷ് ഖേർ ആലപിച്ച മലയാള ചിത്രം 'കബീറിന്റെ ദിവസങ്ങളിലെ' ഗാനം പുറത്തിറങ്ങി

Kailash Kher croons for Kabeerinte Divasangal | വർഷങ്ങളുടെ ഇടവേളക്ക് ശേഷം കൈലാഷ് ഖേർ മലയാള സിനിമയിൽ ഗാനം ആലപിക്കുന്നു

കബീറിന്റെ ദിവസങ്ങൾ

കബീറിന്റെ ദിവസങ്ങൾ

  • Share this:
    വർഷങ്ങളുടെ ഇടവേളക്ക് ശേഷം കൈലാഷ് ഖേർ മലയാള സിനിമയിൽ ഗാനം ആലപിക്കുന്നു. കീർത്തി ചക്രയിലെ 'ഖുദാ സെ മന്നത്' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം, കബീറിന്റെ ദിവസങ്ങൾ എന്ന ചിത്രത്തിന് വേണ്ടിയാണ് ഗാനമാലപിക്കുന്നത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

    ഗാനത്തിന്റെ ഖവാലി ഭാഗങ്ങൾക്ക് സംഗീതം നൽകിയത് അനിത ഷെയ്ഖ്. ഷക്കീൽ അസ്മിയുടേതാണ് വരികൾ. മോഹൻ സഹിൽ, സിമ്രാൻ, ചേതൻ ദേവ്, രാഹുൽ എന്നിവർ പിന്നണിയിൽ പാടിയിട്ടുണ്ട്. ടിങ്ക ബാലിയുടെയും പങ്കജ് ബാലിയുടെയും ധോലക്കും ഈ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നു. (ഗാനം ചുവടെ)



    ശരത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ബി.കെ. ഹരിനാരായണൻ വരികൾ രചിച്ചിരിക്കുന്നു. എം. ജയചന്ദ്രനാണ് സംഗീതം.

    മുരളി ചന്ദ് നായകനാവുന്ന ചിത്രത്തിലെ നായിക റേച്ചൽ ഡേവിഡ് ആണ്. പ്രണവ് മോഹൻലാൽ ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ' നായിക റേച്ചൽ ആയിരുന്നു.

    ജഗതി ശ്രീകുമാർ മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ്. അപകടത്തെ തുടന്ന് അഭിനയ ലോകത്തു നിന്നും മാറിനിൽക്കുന്ന ജഗതിയുടെ ശാരീരിക പരിമിതികൾ കൂടി കണക്കിലെടുത്തു കൊണ്ടുള്ള ഉള്ളടക്കമായിരിക്കും. പി.കെ. ശ്രീകുമാർ ആണ് തിരക്കഥയും സംഭാഹണവും.

    പത്മരാജ് രതീഷ്, ഭരത്, അധിയ, സുധീർ കരമന, ബിജു കുട്ടൻ, താര കല്യാൺ തുടങ്ങിയവർ മറ്റുവേഷങ്ങളിലെത്തും.
    Published by:user_57
    First published: