നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kajol | വായുവിലേക്കെറിഞ്ഞ ആപ്പിൾ അരിഞ്ഞുവീഴ്ത്തി കജോൾ; വീഡിയോയുമായി താരം

  Kajol | വായുവിലേക്കെറിഞ്ഞ ആപ്പിൾ അരിഞ്ഞുവീഴ്ത്തി കജോൾ; വീഡിയോയുമായി താരം

  Kajol tossed an apple into the air and deftly slice it into two | എഡിറ്റും റീടേക്കുമില്ലാതെ ആപ്പിൾ അരിഞ്ഞുവീഴ്ത്തിയ വീഡിയോയുമായി കജോൾ

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   ജീവിതത്തിൽ വളരെ സീരിയസ് ആയ വ്യക്തിയാണ് നടി കജോൾ എന്ന് പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ട്. സ്‌ക്രീനിൽ വളരെ കുസൃതിക്കാരിയാണെങ്കിലും സെറ്റിൽ പോലും വളരെ ഗൗരവക്കാരിയാണത്രേ കജോൾ. എന്നാൽ ആ കജോൾ സിനിമയിലല്ലാതെ ഒപ്പിക്കുന്ന ഒരു കുസൃതിയുടെ വിഡിയോയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

   സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ കജോൾ തന്നെയാണത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വായുവിലേക്ക് ഒരു ആപ്പിൾ എറിയുകയും ശേഷം ഒരു കത്തികൊണ്ട് അത് രണ്ടായി അരിഞ്ഞുവീഴ്ത്തുകയുമാണ് കജോൾ ഇവിടെ. സിനിമയിലെന്ന പോലെ ഡ്യൂപ്പ് ഇല്ല, കട്ട് ഇല്ല, റീടേക്കുമില്ല. എല്ലാം ഒറ്റയടിക്ക് സംഭവിക്കുന്നു. (വീഡിയോ ചുവടെ)
   View this post on Instagram


   A post shared by Kajol Devgan (@kajol)


   കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'തൻഹാജി' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കജോൾ വീണ്ടും ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. ദൈർഘ്യമേറിയ വേഷമെന്നതിലുപരി കാമ്പുള്ള കഥാപാത്രത്തിലായി കജോളിന്റെ ശ്രദ്ധ മുഴുവനും. അതാണ് തൻഹാജിയുടെ ഭാര്യ സാവിത്രിബായ് മാലുസാരെ എന്ന കഥാപാത്രം തെരഞ്ഞെടുക്കാൻ കാരണവും. ആ വർഷം 3.67 ബില്യൺ രൂപയാണ് ഈ സിനിമ വാരിക്കൂട്ടിയത്. അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ എന്നിവരായിരുന്നു കജോളിന്റെ സഹതാരങ്ങൾ.

   എന്നാലും വളരെ നല്ല വായനാശീലമുള്ള പ്രകൃതക്കാരി കൂടിയാണ് കജോൾ. ഇക്കഴിഞ്ഞ വായനാദിനത്തിൽ കജോൾ പറഞ്ഞതിങ്ങനെ:

   "വായന നിങ്ങൾക്ക് അറിവ് നൽകുന്നു, ഒപ്പം നിങ്ങളുടെ ഭാഷാ കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. വായനയോടുള്ള എന്റെ സ്നേഹം ശാശ്വതമാണ്. അത് മനസ്സിനെ വ്യാപൃതമാക്കുകയും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്. അറിവ് നിങ്ങൾക്ക് വിജ്ഞാനം നൽകുന്നു, വിജ്ഞാനം പാഴാവില്ല. വായനാ ശീലം സ്വീകരിക്കാൻ ഞങ്ങളുടെ കുട്ടികളെ പ്രേരിപ്പിക്കണമെന്ന കാര്യത്തിൽ ഞാൻ എല്ലായ്പ്പോഴും വിജയിച്ചിട്ടുണ്ട്; ഇത് ജീവിതത്തിലുടനീളം സഹായിക്കുന്നു, സാറാ ജെ. മാസ് എല്ലായ്പ്പോഴും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു. അവർ മിടുക്കിയാണ്, അവൾ എഴുതുന്നതെന്തും വായനക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ അവരുടെ പുസ്തകങ്ങൾ മിക്കവാറും വായിച്ചിട്ടുണ്ട്. പ്രിയങ്കരമായത് ഏതെന്നു ചോദിച്ചാൽ അത് 'ക്രസന്റ് സിറ്റി', 'ദി ത്രോൺ ഓഫ് ഗ്ലാസ്' എന്നിവയാണ്. ഈ രണ്ട് പുസ്തകങ്ങളും വളരെ നല്ലതാണ്," കജോൾ പറഞ്ഞു.

   Summary: Here is Kajol posting a video of her tossing an apple and nicely cutting into halves while it swings on air. She is performing it without edits or retakes
   Published by:user_57
   First published:
   )}