നടനും മിമിക്രി താരവുമായ കലാഭവൻ ജയേഷ് അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിലിരുന്നു. കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. 44 വയസായിരുന്നു.
മുല്ല എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു ജയേഷിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം. 'സാൾട് ആൻഡ് പെപ്പർ' സിനിമയിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു.
പാസഞ്ചര്‍, സു സു സുധി വാല്‍മീകം, ക്രേസി ഗോപാലന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ജല്ലിക്കട്ട് സിനിമകളില്‍ വേഷമിട്ടു.
ഇരുപതു വർഷത്തോളം മിമിക്രി രംഗത്തു സജീവമായിരുന്നു. ടി.വി. കോമഡി ഷോകളിലും നിറസാന്നിധ്യമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kalabhavan, Kalabhavan Jayesh, Obit, Obit news, Obituary, Salt and Pepper movie