• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് കലാഭവൻ മണിയുടെ കുടുംബം

news18
Updated: August 16, 2018, 11:17 AM IST
വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് കലാഭവൻ മണിയുടെ കുടുംബം
news18
Updated: August 16, 2018, 11:17 AM IST
ചാലക്കുടി: അന്തരിച്ച നടൻ കലാഭവൻ മണിയുടെ കുടുംബം വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു. ഫെയ്സ്ബുക്കിലൂടെ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചാലക്കുടിയിലെ കലാതിലകത്തിലാണ് കുടുംബം ഉള്ളത്. വെള്ളം കയറിയതിനെ തുടർന്ന് ഗ്രൗണ്ട് ഫ്ലോർ വിട്ട് ഒന്നാമത്തെ നിലയിലാണ് എല്ലാവരുമുള്ളതെന്നും മഴ ശക്തമായാൽ ഒന്നാമത്തെ നിലയും മുങ്ങിപ്പോകുമെന്നാണ് രാമകൃഷ്ണൻ പറയുന്നത്.

മണിയുടെ കുടുംബത്തിനൊപ്പം അടുത്തുള്ള ചില കുടുംബങ്ങളും ഇവിടെ ഉണ്ടെന്നും അദ്ദേഹം പറയുന്നു. കുഞ്ഞുങ്ങളും വയസായവരുമടക്കം ഇവിടെയുണ്ട്. വീടിനു മുന്നിലെ കലാഭവൻ മണിയുടെ പ്രതിമ ഏറെക്കുറെ മുങ്ങിയിരിക്കുകയാണെന്നും രാമകൃഷ്ണൻ. വെള്ളം ശക്തമായി ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണെന്നാണ് രാമകൃഷ്ണൻ പറയുന്നത്.

തങ്ങൾ ഇവിടെയുണ്ടെന്ന കാര്യം മറക്കരുതെന്നും പ്രാർഥിക്കണമെന്നും രാമകൃഷ്ണൻ അഭ്യർഥിച്ചിട്ടുണ്ട്.

 

First published: August 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍