നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • നിർമ്മാതാക്കൾ ഹോട്ടൽ ബിൽ നൽകിയില്ല; കാളിദാസ് ജയറാമിനെയും കൂട്ടരെയും തടഞ്ഞു വച്ചു

    നിർമ്മാതാക്കൾ ഹോട്ടൽ ബിൽ നൽകിയില്ല; കാളിദാസ് ജയറാമിനെയും കൂട്ടരെയും തടഞ്ഞു വച്ചു

    കാളിദാസ് ജയറാമിനെയും കൂട്ടരെയും മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു

    ഹോട്ടലിൽ കാളിദാസിനെയും സംഘത്തെയും തടഞ്ഞുവച്ചപ്പോൾ

    ഹോട്ടലിൽ കാളിദാസിനെയും സംഘത്തെയും തടഞ്ഞുവച്ചപ്പോൾ

    • Share this:
      നടൻ കാളിദാസ് ജയറാമിനെയും (Kalidas Jayaram) സംഘത്തെയും മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞു വച്ചു. വെബ് സീരീസ് ചിത്രീകരണത്തിനായി മൂന്നാറിലെ ഹോട്ടലിൽ താമസിച്ച സംഘത്തിന്റെ ബിൽ തുക നിർമ്മാതാക്കൾ നൽകാത്തതിനെ തുടർന്നാണ് സംഭവം. ഒരു ലക്ഷം രൂപയിലധികം മുറിവാടക, ഭക്ഷണം ഇനത്തിൽ ബിൽ തുകയായി നൽകേണ്ടതുണ്ടായിരുന്നു.

      ഒടുവിൽ പോലീസ് ഇടപെട്ട് നിർമ്മാതാക്കൾ ബില്ലിന്റെ ഒരു ഭാഗം നൽകാമെന്ന് ഇട്ടതോടെയാണ് സംഘത്തെ വിട്ടയച്ചത്. ബാക്കി തുക സംഘം ഹോട്ടൽ വിടുന്നതിനു മുൻപ് നൽകിയേക്കാം എന്ന ഉറപ്പിൻമേലാണ് പോലീസ് ഒത്തുതീർപ്പിലെത്തിയത്. പോലീസ് എത്തും മുൻപേ കാളിദാസ് ജയറാം ഹോട്ടലിൽ നിന്നും ഇറങ്ങിയിരുന്നു.

      തമിഴ് വെബ്സീരീസിനു വേണ്ടിയാണ് കാളിദാസ് മൂന്നാറിലെത്തിയത്.

      Also read: നടി ഹേമമാലിനിയും പ്രസൂണ്‍ ജോഷിയും ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍; പുരസ്‌കാരം IFFIയില്‍ നല്‍കി ആദരിക്കും

      നടി ഹേമ മാലിനിയ്ക്കും (Hema Malini) ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂണ്‍ ജോഷിയ്ക്കും (Prasoon Joshi) ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം (Indian Personality of the Year). ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ (International Film Festival of India, IFFI) ഇരുവരേയും പുരസ്‌കാരം നല്‍കി ആദരിക്കും.

      കേന്ദ്ര വാര്‍ത്താ വിതരണ - പ്രക്ഷേപണവകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസീസിയ്ക്കും ഹംഗേറിയന്‍ സംവിധായകന്‍ ഇസ്‌തെവന്‍ സാബോയ്ക്കും സത്യജിത്ത് റേ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരവും നല്‍കി ആദരിക്കും.

      സത്യജിത്ത് റേയുിെനിമകട 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

      ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്ന് ജയസൂര്യ നായകനായ സണ്ണി, ജയരാജിന്റെ നിറയെ തത്തകളുള്ള മരം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

      നവംബര്‍ 20ന് ആരംബിക്കുന്ന IFFI നവംബര്‍ 28നാണ് സമാപിക്കുന്നത്.

      അതേ സമയം 52-ാമത് ഇന്റര്‍നാഷണല്‍ ഫിലീം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്. ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ നടക്കുന്നത്. ഇതില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സൗജന്യമായി പങ്കെടുക്കാം.
      Published by:user_57
      First published:
      )}