ലോകോഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തില്‍ കാളിദാസ് ജയറാം അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. കാളിദാസ് ജയറാം കമല്‍ഹാസന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കമലഹാസന്റെ മകനായാണ് കാളിദാസ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വിക്രം' കമല്ഹാസന് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് വിക്രം. കമല്‍ ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരുടെ ക്ലോസപ്പുകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ളതാണ് പോസ്റ്റര്‍ സമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് ഇറക്കിയിരുന്നു. കമല്‍ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായഗ്രഹകന്‍. ചിത്രത്തില്‍ ഫഹദിനും വിജയ് സേതുപതിക്കും പുറമേ നരെയ്നും പ്രധാന കഥാപത്രമായി എത്തുന്നുണ്ട്.
കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കുമാര് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ ആരംഭിച്ചിരുന്നു. 2022 തിയേറ്ററുകളില്‍ എത്തിക്കനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.
തന്റെ 66-ാം പിറന്നാള്‍ ദിനത്തിലാണ് കമല്ഹാസന് ആദ്യമായി ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. 'ഹൈസ്കൂള്‍ ഒത്തുകൂടല്‍ പോലെ തോന്നുന്നു' എന്നാണ് പൂജയോട് കൂടി ആരംഭിച്ച ആദ്യ ദിനത്തെക്കുറിച്ച് കമല്ഹാസന് വിശേഷിപ്പിച്ചത്. വിജയ് സേതുപതിയും മറ്റണിയറ പ്രവര്‍ത്തകരും പൂജാവേളയില്‍ സന്നിഹിതരായിരുന്നു.
കൈതി' 'മാങ്കാരം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ലോകേഷ് കനകരാജ് ആണ് സംവിധായകന്.രാജശേഖറിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന് നായകനായി 1986ല്‍ പുറത്തിറങ്ങിയ ഒരു ചിത്രത്തിന്റെ പേരും 'വിക്രം' എന്നു തന്നെയായിരുന്നു. പുതിയ ചിത്രം സമകാലികമായ പല പ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നതാണെന്ന് കമലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. ഒരു രാഷ്ട്രീയ ചിത്രം ചെയ്യണമെന്ന് കുറച്ചു കാലമായി കമല്‍ ആഗ്രഹിക്കുന്നുണ്ട്.
ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് ഇറക്കിയിരുന്നു. കമല്‍ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തില്‍ ഫഹദിനും വിജയ് സേതുപതിക്കും പുറമേ നരെയ്നും പ്രധാന കഥാപത്രമായി എത്തുന്നുണ്ട്.
കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കുമാര് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 2022ന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.
'കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഞാന്‍ ഫിലിം ഷൂട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കാലമായിരുന്നു ഇത്. നിരവധി സിനിമാ നിര്‍മ്മാതാക്കള്‍ ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചിട്ടില്ല. എല്ലാ മേഖലയില്‍ നിന്നുമുള്ള എന്റെ സുഹൃത്തുക്കളെയും ആര്കെഎഫ്ഐയില് ജോലിയിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ചും ശ്രീ. ലോകേഷും അദ്ദേഹത്തിന്റെ ഉത്സാഹികളായ ടീമും എന്റെ കഴിവുള്ള സഹോദരന്മാരായ ശ്രീ വിജയ് സേതുപതിയും ശ്രീ ഫഹദ് ഫാസിലും,' കമല്‍ ഹാസന് കുറിച്ചു.
ഒരു ഫോട്ടോയില്‍ ലോകേഷ് കനഗരാജും നടന് കമല്‍ ഹാസനും പരസ്പരം സംസാരിക്കുന്നത് കാണുന്നു, നടന് വിജയ് സേതുപതി ഉള്‍പ്പെടെയുള്ള സെറ്റിലെ മറ്റുള്ള ആള്‍ക്കാരെയും കാണാം. മറ്റൊരു ഫോട്ടോയില്‍ നടന് വിജയ് സേതുപതി സംവിധായകന് ലോകേഷുമായി സംസാരിക്കുന്നതു കാണാം. കമല്‍ ഹാസനും വിജയ് സേതുപതിയും ഫോട്ടോകളില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയുമായി പ്രത്യക്ഷപ്പെടുകയാണ്. വരും ആഴ്ചകളില്‍ സെറ്റില്‍ ചേരാന്‍ സാധ്യതയുള്ള നടന് ഫഹദ് ഫാസിലും ചിത്രത്തില്‍ സമാനമായ ഒരു രൂപത്തില്‍ തന്നെ എത്താന്‍ സാധ്യതയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.